23 July 2026

SHIJI MK

മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?

Image Credit: Getty  Images

മലയാളികളുടെ ഇഷ്ടഭക്ഷണങ്ങളില്‍ ഒന്നാണ് മത്തി അഥവ ചാള. കേരളത്തിന്റെ പല ഭാഗങ്ങളിലും മത്തിക്ക് പല പേരുകളാണ്. പേര് പലതാണെങ്കിലും ഗുണം ഒന്നല്ലേ!

മത്തി

പതിവായി മത്തി കഴിക്കുന്നവര്‍ ധാരാളമാണ്. എന്നാല്‍ ഇങ്ങനെ കഴിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യഗുണങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാമോ?

പതിവായി

മത്തിയിലുള്ള ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ചീത്ത കൊളസ്‌ട്രോളും രക്തസമ്മര്‍ദവും കുറച്ച് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. അതിനാല്‍ പതിവായി കഴിക്കാം.

ഹൃദയാരോഗ്യം

മത്തി മുഴുവനായി കഴിക്കുമ്പോള്‍ അതിലുള്ള കാത്സ്യവും വൈറ്റമിന്‍ ഡിയും ശരീരത്തിലേക്ക് വലിയ അളവില്‍ എത്തുന്നു. ഇത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്.

എല്ലുകള്‍

മത്തിയിലുള്ള ഒമേഗ 3 ഫാറ്റി ആസിഡായ ഡിഎച്ച്എ ഓര്‍മ്മശക്തി വര്‍ധിപ്പിക്കാനും പ്രായമാകുന്നവരിലെ ഓര്‍മ്മക്കുറവ് തടയാനും സഹായിക്കുന്നു.

തലച്ചോര്‍

മത്തിയില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീനുണ്ട്. ഇത് പേശികളുടെ വളര്‍ച്ചയ്ക്കും ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും വളരെ മികച്ചതാണെന്ന കാര്യം പ്രത്യേകം ഓര്‍മിക്കുക.

പ്രോട്ടീന്‍

വലിയ മീനുകളെ അപേക്ഷിച്ച് മത്തിയില്‍ മെര്‍ക്കുറിയുടെ അളവ് വളരെ കുറവാണ്. അതിനാല്‍ തന്നെ ഇത് കഴിക്കുന്നതുകൊണ്ട് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകില്ല.

മെര്‍ക്കുറി

ഇത്രയും ആരോഗ്യഗുണങ്ങള്‍ അടങ്ങിയ മത്തി കണ്ടാല്‍ വിട്ടുകളയല്ലേ, പതിവായി കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്, ആരും മടിക്കേണ്ടതില്ല.

കഴിക്കാം