15 July 2026
Nithya V
Photo Credit: Getty Images
അടുക്കളയിലെ പണികൾ എളുപ്പമാക്കാൻ ചിക്കൻ വാങ്ങി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ശീലമുള്ളവരാണ് നമ്മളിൽ പലരും.
എന്നാൽ വേവിക്കാത്ത കോഴിയിറച്ചി എത്ര ദിവസം വരെ ഫ്രിഡ്ജിൽ സുരക്ഷിതമായി വെക്കാൻ സാധിക്കുമെന്ന് നിങ്ങൾക്കറിയാമോ?
വേവിക്കാത്ത ചിക്കൻ 1 - 2 ദിവസത്തിൽ കൂടുതൽ സാധാരണ ഫ്രിഡ്ജ് താപനിലയിൽ സൂക്ഷിക്കുന്നത് ആരോഗ്യകരമല്ല.
കൂടിയാൽ നാല് ദിവസം വരെ വെക്കാമെങ്കിലും അതിൽ കൂടുതൽ കാലം ഫ്രിഡ്ജിൽ സൂക്ഷിച്ച ചിക്കൻ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
അതേസമയം, വേവിച്ച ചിക്കൻ ആണെങ്കിൽ 3 മുതൽ 4 ദിവസം വരെ ഫ്രിഡ്ജിൽ കേടുകൂടാതെ ഇരിക്കുന്നതാണ്.
കഷ്ണങ്ങളാക്കിയ ചിക്കൻ 9 മാസം വരെയും കഷ്ണങ്ങളാക്കാത്ത ചിക്കൻ ഒരു വർഷം വരെയും ഫ്രിസറിൽ സൂക്ഷിക്കാൻ കഴിയും.
ഇതിനായി, ചിക്കൻ 0 ഡിഗ്രി ഫാരൻഹീറ്റിൽ അതായത്, -17 ഡിഗ്രി സെൽഷ്യസ് തണുപ്പിച്ച് സൂക്ഷിക്കാവുന്നതാണ്.
പ്ലാസ്റ്റിക് കവറുകളിലോ എയർ ടൈറ്റ് കണ്ടെയ്നറുകളിലോ വായു പൂർണ്ണമായും നീക്കം ചെയ്ത ശേഷം അടച്ചു വേണം ഫ്രീസ് ചെയ്യാൻ.