22 July 2026
Jayadevan A M
Image Courtesy: Getty Images
വ്യാജ വെളുത്തുള്ളികളെക്കുറിച്ചും നാം ഒരുപാട് കേട്ടിട്ടുണ്ടാകും. ഇത് ആരോഗ്യത്തിന് ഹാനികരമാണ്. തിരിച്ചറിയാനുള്ള ചില മാര്‍ഗങ്ങള്‍ നോക്കാം
യഥാര്‍ത്ഥ വെളുത്തുള്ളി വേരുകളുള്ളവയായിരിക്കും. വ്യാജ വെളുത്തുള്ളിയുടെ അടിഭാഗം മിനുസമാർന്നതും വേരുകളുടെ യാതൊരു ലക്ഷണവുമില്ലാത്തതുമായിരിക്കും
യഥാർത്ഥ വെളുത്തുള്ളിയുടെ തൊലി നേർത്തതും കൈകൊണ്ട് എളുപ്പത്തിൽ പൊളിച്ചെടുക്കാൻ കഴിയുന്നതുമായിരിക്കും. കൃത്രിമ വെളുത്തുള്ളിയുടെ തോലിന് കട്ടികൂടുതലായിരിക്കും
യഥാർത്ഥത്തിലുള്ളതിന് നല്ല വെളുത്തുള്ളിയുടെ മണമുണ്ടാകും. വ്യാജ വെളുത്തുള്ളിക്ക് മണം വളരെ കുറവായിരിക്കും.
നല്ല വെളുത്തുള്ളി വെള്ളത്തിൽ താഴ്ന്നുപോകും. വ്യാജ വെളുത്തുള്ളി വെള്ളത്തിന്റെ ഉപരിതലത്തിൽ പൊങ്ങി കിടക്കും.
യഥാര്‍ത്ഥ വെളുത്തുള്ളിയുടെ ആകൃതി ക്രമരഹിതമായിരിക്കും. വ്യാജ വെളുത്തുള്ളി നല്ല ആകൃതിയിലും രൂപത്തിലുമായിരിക്കും
യഥാര്‍ത്ഥ വെളുത്തുള്ളിയില്‍ പാടുകളുണ്ടാകും. നല്ല വെളുത്ത നിറത്തിലാണെങ്കില്‍ അത് വ്യാജ വെളുത്തുള്ളിയായിരിക്കാം
നല്ല മിനുസമുണ്ടെങ്കില്‍ അത് വ്യാജ വെളുത്തുള്ളിയായിരിക്കാം. യഥാര്‍ത്ഥ വെളുത്തുള്ളിക്ക് അത്ര മിനുസമുണ്ടാകില്ല