11 November 2025
Abdul Basith
Pic Credit: Unsplash
ദിവസവും കുതിർത്ത കശുവണ്ടി കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങളാണ് നൽകുക. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനടക്കം ഇത് സഹായിക്കും.
കശുവണ്ടിയിൽ ഹെൽത്തി ഫാറ്റ് ധാരാളമുണ്ട്. അതുകൊണ്ട് തന്നെ മോശം കൊളസ്ട്രോൾ ലെവൽ കുറച്ച് നല്ല കൊളസ്ട്രോൾ വർധിപ്പിക്കും.
കുതിർത്ത കശുവണ്ടിയിൽ മഗ്നീഷ്യവും പൊട്ടാസ്യവും ധാരാളമുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ വളരെ സഹായകമാവും.
ഫൈബർ ധാരാളമായി അടങ്ങിയിരികുന്ന ഭക്ഷ്യവസ്തുവാണ് കശുവണ്ടി. ഇത് ഉദരാരോഗ്യം മെച്ചപ്പെടുത്തി ശോധനയെ മെച്ചപ്പെടുത്തും.
മഗ്നീഷ്യം, വൈറ്റമിൻ കെ, വൈറ്റമിൻ ബി6, മാംഗനീസ് തുടങ്ങിയവ അടങ്ങിയിരിക്കുന്ന കശുവണ്ടി എല്ലുകളുടെ ആരോഗ്യത്തിൽ സഹായകമാവും.
വെള്ളത്തിൽ കുതിർത്ത് വെക്കുമ്പോൾ കൂടുതൽ മിനറലുകൾ ആഗിരണം ചെയ്യും. പാലിൽ കശുവണ്ടി കുതിർത്താൻ കാൽഷ്യം കൂടുതൽ ലഭിക്കും.
കുതിർത്ത കശുവണ്ടിയിൽ സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായകമാവുന്നതാണ്.
കശുവണ്ടിയിൽ ആൻ്റി ഓക്സിഡൻ്റുകൾ ധാരാളമുണ്ട്. ഇത് ശരീരത്തിലാകെയുള്ള ഇൻഫ്ലമേഷൻ കുറച്ച് ആരോഗ്യം മെച്ചപ്പെടുത്തും.