10 November 2025
Jayadevan A M
Image Courtesy: Getty, Unsplash
നെഞ്ചെരിച്ചിൽ/ആസിഡ് റിഫ്ലക്സ് ഇന്ന് പലരെയും അലട്ടുന്ന ഒരു സാധാരണ പ്രശ്നമാണ്. പല പച്ചക്കറികളും ചിലരിൽ നെഞ്ചെരിച്ചിലിന് കാരണമായേക്കാം
തക്കാളി ചിലരില്‍ നെഞ്ചെരിച്ചിലിന് കാരണമാകും. തക്കാളിക്ക് അസിഡിറ്റി കൂടുതലാണ്. ഇതിലെ മാലിക് ആസിഡ് , സിട്രിക് ആസിഡ് എന്നിവ ആമാശയത്തിലെ ആസിഡിൻ്റെ അളവ് വര്‍ധിപ്പിക്കുന്നു
ഉള്ളിയിൽ അടങ്ങിയിട്ടുള്ള ഫെർമെൻ്റബിൾ ഒലിഗോസാക്കറൈഡുകൾ, ഡിസാക്കറൈഡുകൾ, മോണോസാക്കറൈഡുകൾ, പോളിയോളുകൾ എന്ന കാർബോഹൈഡ്രേറ്റ് ദഹിക്കുമ്പോൾ കൂടുതൽ ഗ്യാസ് ഉണ്ടാക്കുന്നു
പുതിനയിലയിലെ സംയുക്തങ്ങൾ ലോവര്‍ ഈസോഫാഗല്‍ സ്ഫിൻക്ടറിനെ റിലാക്‌സ് ചെയ്യാന്‍ സഹായിക്കുന്നു. ഈ വാൽവ് അയയുമ്പോൾ ആസിഡിന് അന്നനാളത്തിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാനാകും
'ഗ്യാസ് ഫോമിങ് വെജിറ്റബിള്‍സ്' ആണ് ഉരുളക്കിളങ്ങ്, ബീന്‍സ് തുടങ്ങിയവ. വയറ്റിലെ ഗ്യാസ് വര്‍ധനവ് ആമാശയത്തിലെ സമ്മർദ്ദം വർധിപ്പിക്കുകയും ആസിഡ് റിഫ്ലക്സിന് കാരണമാവുകയും ചെയ്യാം
എരിവും മസാലയുമടങ്ങിയവ, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ, ഓറഞ്ച്, നാരങ്ങ, മുന്തിരി പോലുള്ള സിട്രസ് പഴങ്ങൾ തുടങ്ങിയവയുടെ ഉപയോഗവും കുറയ്ക്കാം
അസിഡിറ്റി കുറഞ്ഞതും, നാരുകൾ ധാരാളമടങ്ങിയതുമായ പച്ചക്കറികൾ (ചീര, കാബേജ്, ബ്രോക്കോളി, കോളിഫ്ലവർ, കാരറ്റ്, ബീറ്റ്റൂട്ട്, വെള്ളരിക്ക തുടങ്ങിയവ) കഴിക്കാം
പൊതുവായ അറിവിന് ഈ വെബ്‌സ്റ്റോറിയില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഒരു കാരണവശാലും വൈദ്യോപദേശമായി കണക്കാക്കരുത്