തൈരിനൊപ്പം ഇവ കഴിക്കരുത്, പണി കിട്ടും 

10 November 2025

Nithya V

Image Credit: Unsplash, Getty Images

ഒട്ടനവധി ആരോ​ഗ്യ​ഗുണങ്ങളുള്ള ഒന്നാണ് തൈര്. എന്നാൽ തൈരിനെപ്പം ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ദോഷകരമാണെന്ന് അറിയാമോ?

തൈര്

ഓറഞ്ച്, നാരങ്ങ പോലെയുള്ള സിട്രസ് പഴങ്ങള്‍ തൈരിനൊപ്പം കഴിക്കുന്നത് ദഹനക്കേടിന് കാരണമാകും.

നാരങ്ങ

തക്കാളി അസിഡിക് ആണ്. അതിനാല്‍ തൈരിനൊപ്പം തക്കാളി കഴിക്കുന്നത് വയറില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാൻ ഇടയാകും.

അസിഡിക്

അതുപോലെ സുഗന്ധവ്യഞ്ജനങ്ങള്‍ക്കൊപ്പം ചിലർ തൈര് ചേര്‍ത്ത് കഴിക്കാറുണ്ട്. ഇത് ചിലര്‍ക്ക് ദഹനക്കേട് ഉണ്ടാക്കാം.

ദഹനക്കേട്

തൈര് തണുപ്പാണ്. എന്നാല്‍ ഉള്ളി ശരീരത്തെ ചൂടാക്കും. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ചിലർക്ക് അലർജിക്ക് കാരണമാകും.

ഉള്ളി

തൈര് മൃഗങ്ങളുടെ പാലില്‍ നിന്നും എടുക്കുന്നതിനാല്‍ മത്സ്യം, ഇറച്ചി പോലെയുള്ള നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ക്കൊപ്പം കഴിക്കരുത്.

ഇറച്ചി

അതുപോലെ എണ്ണമയമുള്ള ഭക്ഷണത്തോടൊപ്പം തൈര് കഴിക്കാതിരുതെന്നും ഇവ ദഹനത്തെ മോശമായി ബാധിക്കാം എന്നും വിദഗ്ധര്‍ പറയുന്നു.   

എണ്ണമയം

ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ‍ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

കാൽപാദങ്ങളിലെ ദുർഗന്ധം