November 10 2025

SHIJI MK

Image Courtesy: Unsplash

ഷുഗറിന് മരുന്നും കുടിച്ച് മദ്യപിക്കുന്നത് അത്ര നല്ലതല്ല

മദ്യം കഴിക്കുന്നത് ശരീരത്തിന് ദോഷമാണെന്ന് എല്ലാവര്‍ക്കും അറിയാം. എങ്കിലും പലര്‍ക്കും ഈ ശീലം ഉപേക്ഷിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. പ്രമേഹരോഗികളും മദ്യപാനം അവസാനിപ്പിക്കുന്നില്ല.

മദ്യം

എല്ലാ അവസ്ഥകളിലുള്ളവര്‍ക്കും ഒരുപോലെ മദ്യം കഴിക്കാന്‍ സാധിക്കില്ല. അക്കൂട്ടത്തില്‍ മദ്യപാനം പൂര്‍ണമായ ഒഴിവാക്കേണ്ട വിഭാഗമാണ് പ്രമേഹരോഗികള്‍.

പ്രമേഹം

പ്രമേഹത്തിന് മരുന്ന് കഴിക്കുന്നവര്‍ ധാരാളമാണ്. മരുന്ന് കുടിക്കുകയും അതോടൊപ്പം ഭക്ഷണം നിയന്ത്രിക്കാതെ മദ്യപിക്കുകയും ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യം വളരെയധികം മോശമാക്കും.

മരുന്ന്

പ്രമേഹരോഗികള്‍ മദ്യപിക്കാന്‍ പാടില്ലെന്നാണ് ജനറല്‍ ഫിസിഷ്യന്‍ ഡോ. മനോഹര്‍ പറയുന്നത്. എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെയാണ് ഇക്കൂട്ടര്‍ മദ്യം കഴിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

വേണ്ട

രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനായി കുറഞ്ഞ അളവില്‍ മാത്രം മദ്യം കഴിക്കുന്നത് സഹായിക്കുമെന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്.

അളവ്

എന്നാല്‍ അത്തരത്തിലൊരു ധാരണ തെറ്റാണ്. പ്രമേഹരോഗികളുടെ നാഡികള്‍ പൊതുവേ തകരാറിലാകാനുള്ള സാധ്യത വളരെയധികം കൂടുതലാണെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍

മദ്യപിക്കുന്ന പ്രമേഹരോഗികളില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കും. ഇവര്‍ മദ്യപിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് 30 ശതമാനം കൂടുമെന്നാണ് പഠനങ്ങൡ പറയുന്നത്.

പഞ്ചസാര

പ്രമേഹമുള്ളവര്‍ക്ക് മദ്യപിക്കണമെങ്കില്‍ ഭക്ഷണത്തിന് മുമ്പ് ചെറിയ അളവില്‍ കഴിക്കാം. എന്നാല്‍ ഇത് സ്ഥിരമാക്കുന്നത് നിങ്ങളുടെ ശരീരത്തിന് ദോഷം ചെയ്യുമെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കഴിക്കാം