30 July 2025

NANDHA DAS

പഴങ്ങളുടെ റാണി! മാംഗോസ്റ്റിൻ നിസാരക്കാരനല്ല

Image Courtesy: Freepik

ഇരുണ്ട പർപ്പിൾ നിറത്തിലുള്ള പുറന്തോടും ഉള്ളിൽ വെളുത്ത മാംസവുമുള്ള പഴമാണ്  മാംഗോസ്റ്റിൻ. ഇത് പഴങ്ങളുടെ റാണി എന്നറിയപ്പെടുന്നു.

 മാംഗോസ്റ്റിൻ

പൊതുവെ കലോറി കുറഞ്ഞ മാംഗോസ്റ്റിൻ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ഗുണങ്ങൾ 

കലോറി കുറഞ്ഞ നാരുകൾ ധാരാളം അടങ്ങിയ മാംഗോസ്റ്റിൻ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

ശരീരഭാരം നിയന്ത്രിക്കും

നാരുകൾ ധാരാളം അടങ്ങിയിട്ടുള്ള മാംഗോസ്റ്റിൻ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.

ബ്ലഡ്ഷുഗർ നിയന്ത്രിക്കും

വിറ്റാമിൻ സിയും ധാരാളം നാരുകളും അടങ്ങിയ മാംഗോസ്റ്റിൻ പതിവായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.

രോഗപ്രതിരോധശേഷി

മാംഗോസ്റ്റിന് ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കാനും പ്രായമാകലിന്റെ ലക്ഷണങ്ങളെ ചെറുക്കാനുമുള്ള കഴിവുണ്ട്.

ചർമ്മത്തിന്

പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ് തുടങ്ങിയ ധാതുക്കൾ അടങ്ങിയ മാംഗോസ്റ്റിൻ കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ ഗുണം ചെയ്യും.

രക്തസമ്മർദ്ദം കുറയ്ക്കാൻ

പൊട്ടാസ്യവും നാരുകളും ധാരാളം അടങ്ങിയിട്ടുള്ള മാംഗോസ്റ്റിൻ നല്ല കൊളസ്‌ട്രോൾ കൂട്ടാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ഹൃദയാരോഗ്യം