28 July 2025

TV9 MALAYALAM

വെണ്ടയ്ക്ക വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ പലതാണ്, അറിയേണ്ടത്‌

Image Courtesy: Unsplash, Getty

വെണ്ടയ്ക്ക വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ പലതെന്ന് ആരോഗ്യവിദഗ്ധന്‍. ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, ഡോ. അലോക് ചോപ്രയാണ് ഇക്കാര്യം പറഞ്ഞത്‌

വെണ്ടയ്ക്ക വെള്ളം

നാരുകൾ അടങ്ങിയ ഈ പാനീയം ദഹനത്തെ മന്ദഗതിയിലാക്കുമെന്നും, പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നത് തടയുമെന്നും അദ്ദേഹം പറഞ്ഞു.

ഗുണങ്ങള്‍

ചില സന്ദർഭങ്ങളിൽ, അധിക നാരുകൾ വയറു വീർക്കുന്നതിനോ നേരിയ വയറുവേദനയ്‌ക്കോ കാരണമാകും. ആശങ്കകളുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുക

ശ്രദ്ധിക്കണം

2-3 വെണ്ടയ്ക്കകള്‍ നന്നായി കഴുകുക. ചെറിയ കഷ്ണങ്ങളാക്കുക. ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർത്ത് വയ്ക്കുക. വെള്ളം അരിച്ചെടുത്ത് രാവിലെ വെറും വയറ്റിൽ കുടിക്കുക.

എങ്ങനെ ഉണ്ടാക്കാം?

വെണ്ടക്ക കഴിക്കുന്നതിന്റെ ഗുണങ്ങൾ: രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നു, ടൈപ്പ് 2 പ്രമേഹത്തിന് നല്ലതാണെന്നും ഡോ. അലോക് ചോപ്ര

പ്രയോജനങ്ങള്‍

ദഹനം, ജലാംശം, മെറ്റബോളിസം എന്നിവയ്ക്ക് നല്ലത്. ഉയർന്ന നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കുന്നുവെന്നും ഡോ. അലോക് ചോപ്ര

ദഹനം

ഹൃദയാരോഗ്യം, രക്തസമ്മര്‍ദ്ദം, പ്രമേഹ നിയന്ത്രണം തുടങ്ങിയവയ്ക്കും വെണ്ടയ്ക്ക കഴിക്കുന്നത് നല്ലതാണെന്നും ഡോ. അലോക് ചോപ്ര പറഞ്ഞു

ഹൃദയാരോഗ്യം

പ്രമുഖ ആരോഗ്യവിദഗ്ധന്‍ ഡോ. അലോക് ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞ കാര്യങ്ങളാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല

നിരാകരണം