29 July 2025
TV9 MALAYALAM
Image Courtesy: Unsplash, Pexels
ടൂത്ത് പേസ്റ്റ് ചിലപ്പോള്‍ വെജോ അല്ലെങ്കില്‍ നോണ്‍ വെജോ ആകാം. നമ്മള്‍ ഉപയോഗിക്കുന്ന പേസ്റ്റ് ഏത് തരത്തിലുള്ളതാണെന്ന് എങ്ങനെ കണ്ടെത്താമെന്ന് നോക്കാം
ആനിമല്‍ ഇന്‍ഗ്രേഡിയന്റുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ടൂത്ത് പേസ്റ്റുകളാണിത്. നിരവധി വിദേശ ബ്രാൻഡുകൾ ഇത്തരത്തില്‍ പേസ്റ്റ് നിര്‍മ്മിക്കാറുണ്ട്.
എന്നാല്‍ ഇന്ത്യന്‍ ബ്രാന്‍ഡുകളില്‍ പലതും നാച്വറല്‍ ഇന്‍ഗ്രേഡിയന്റ്‌സ് (വെജ്) ഉപയോഗിച്ചാണ് പേസ്റ്റ് നിര്‍മ്മാണം
സാധാരണയായി ഇന്ത്യൻ ബ്രാൻഡുകൾ ടൂത്ത് പേസ്റ്റ് തയ്യാറാക്കാൻ ഗ്രാമ്പൂ, പുതിന തുടങ്ങിയവയില്‍ നിന്നുള്ള ഇന്‍ഗ്രേഡിയന്റ്‌സ് ഉപയോഗിക്കുന്നു
നോൺ വെജ് ടൂത്ത്‌പേസ്റ്റ് നിർമ്മിക്കുന്നതിന്റെ പ്രധാന കാരണം വിലയാണ്. ആനിമല്‍ ഇന്‍ഗ്രേഡിയന്റുകളില്‍ നിന്നുള്ള ഉൽപ്പന്നങ്ങള്‍ എളുപ്പത്തില്‍ ലഭ്യവും വില കുറഞ്ഞതുമാണ്.
രണ്ടാമതായി, മൃഗങ്ങളിൽ നിന്നുള്ള ചേരുവകൾ ടൂത്ത്‌പേസ്റ്റിന് മികച്ച ഘടനയും കൂടുതൽ കാലം നിലനിൽക്കാനുള്ള സാധ്യതയും നൽകുന്നു
പാക്കറ്റിൽ പച്ച അടയാളത്തോടെ '100% വെജിറ്റേറിയൻ' എന്ന് പ്രിന്റ് ചെയ്തിട്ടുണ്ടെങ്കിൽ, ടൂത്ത് പേസ്റ്റ് തീർച്ചയായും വെജിറ്റേറിയൻ ആണ്
എന്നാൽ ആ ഭാഗം ചുവപ്പ് നിറത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് നോണ്‍ വെജായിരിക്കാമെന്ന് വിലയിരുത്താം.