സാംസങ് എസ്24ന് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ വില

25 June 2025

Abdul Basith

Pic Credit: Social Media

സാംസങ് ഗ്യാലക്സി എസ് പരമ്പരയിൽ കഴിഞ്ഞ വർഷം പുറത്തിയ മോഡലായിരുന്നു സാംസങ് ഗ്യാലക്സി എസ് 24. ഫോണിന് ഇപ്പോഴും ആരാധകരുണ്ട്.

സാംസങ് എസ്24

ഇറങ്ങി ഒരു കൊല്ലമായെങ്കിലും സാംസങ് ഗ്യാലക്സി എസ്24ന് ഇപ്പോഴും ആരാധകരുണ്ട്. ഗ്യാലക്സി സീരീസിലെ മികച്ച ഒരു മോഡലാണ് ഇത്.

മികച്ച ഫോൺ

ആമസോണിൽ ഇപ്പോൾ വമ്പൻ ഓഫറാണ് സാംസങ് ഗ്യാലക്സി എസ് 24നുള്ളത്. ഇതുവരെയുള്ളതിൽ ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോൾ ഉള്ളത്.

ആമസോൺ

നിലവിൽ സാംസങ് എസ്24ന് ആമസോണിലെ വില 43,346 രൂപയാണ്. യെല്ലോ, ഗ്രേ നിറങ്ങളിലുള്ള വേരിയൻ്റുകൾക്ക് മാത്രമാണ് ഈ ഓഫർ.

വില

സാംസങ് ഗ്യാലക്സി എസ്24 ഇന്ത്യയിൽ അവതരിപ്പിച്ചത് 79,999 രൂപയ്ക്കായിരുന്നു. ഈ വിലയാണ് ഇപ്പോൾ ഏകദേശം പകുതിയായി കുറഞ്ഞത്.

ആദ്യത്തെ വില

അതായത്, പ്രത്യേക നിബന്ധനകളൊന്നുമില്ലാതെ ഇപ്പോൾ സാംസങ് ഗ്യാലക്സി എസ്24ന് 128 ജിബി വേരിയൻ്റിന് ലഭിക്കുന്നത് 36,653 രൂപ വിലക്കിഴിവാണ്.

ഓഫർ

സാധാരണ ലഭിക്കാറുള്ള ബാങ്ക് ഓഫറുകളൊന്നും നിലവിലില്ല. എന്നാൽ, പാതിയോളം വില കുറഞ്ഞതിനാൽ ഇത് വളരെ നല്ല ഓഫറാണ്.

ബാങ്ക് ഓഫർ

സാംസങ് ഗ്യാലക്സി എസ് പരമ്പരയിൽ ഇപ്പോൾ നിലവിലുള്ളത് സാംസങ് ഗ്യാലക്സി എസ് 25 ആണ്. അതിന് മുൻപാണ് എസ്24 ഇറങ്ങിയത്.

സാംസങ് ഗ്യാലക്സി എസ്24