25 June 2025
Abdul Basith
Pic Credit: Unsplash
കുട്ടികൾ കണ്ണാടി പോലെയാണ്. മുതിർന്നവർ ചെയ്യുന്നത് അതുപോലെ അനുകരിക്കാൻ അവർ ശ്രമിക്കും. ഇങ്ങനെ അനുകരിക്കുന്ന പ്രധാന കാര്യങ്ങളുണ്ട്.
സ്ട്രെസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കുട്ടികൾ പഠിക്കുന്നത് മുതിർന്നവരെ കണ്ടാണ്. മാതാപിതാക്കൾ ദേഷ്യപ്പെടുമെങ്കിൽ കുട്ടികളും ചെയ്യും.
മറ്റുള്ളവരോട് നിങ്ങൾ എങ്ങനെ പെരുമാറുന്നു എന്നതിനനുസരിച്ചാവും നിങ്ങളുടെ മക്കളും. അവർ ബഹുമാനം പഠിക്കുന്നതും പകർത്തുന്നതും അങ്ങനെയാണ്.
വൈകാരിക പ്രകടനങ്ങൾ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് പോലെയാവും നിങ്ങളുടെ മക്കളും. നിങ്ങൾ ശാന്തരാണെങ്കിൽ മക്കൾ അങ്ങനെയാവും.
സത്യസന്ധതയും കുഞ്ഞുങ്ങൾ മാതാപിതാക്കളെ കണ്ട് അനുകരിക്കും. കള്ളം പറയുന്ന മക്കളെപ്പറ്റി പരാതി പറയുമ്പോൾ സ്വയം ഉള്ളിലേക്ക് നോക്കണം.
സ്വന്തം ശരീരത്തെ നിങ്ങൾ എങ്ങനെ സ്നേഹിക്കുന്നു എന്നതനുസരിച്ചാവും നിങ്ങളുടെ മക്കളും അവരുടെ സ്വന്തം ശരീരത്തെ സ്നേഹിക്കുക.
മക്കളോടാണെങ്കിലും തെറ്റ് പറ്റുമ്പോൾ ക്ഷമാപണം നടത്തുക. ഇത് കുട്ടികളിലും തെറ്റ് അംഗീകരിക്കാനും അതിൽ ക്ഷമ ചോദിക്കാനുമുള്ള കഴിവുണ്ടാക്കും.
സ്വന്തം ജീവിതത്തിലെ അച്ചടക്കമാവും മക്കളും പിന്തുടരുക. മടി, കൃത്യതയില്ലായ്മ എന്നീ ശീലങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ അത് മക്കൾ അനുകരിക്കും.