25 June 2025

TV9 MALAYALAM

പനങ്കുലപോലെ മുടി വളരും! റോസ്മേരി ഹെയർ വാഷ് തയ്യാറാക്കാം

Image Courtesy: GettyImages

മുടി വളർച്ചയ്ക്ക് അടുത്തകാലത്തായി കേട്ടുവരുന്ന ഒരു പേരാണ് റോസ്മേരി. നിങ്ങളുടെ തലയോട്ടിയിലെ രക്തചംക്രമണം ഉത്തേജിപ്പിക്കുന്നതിന് ഇത് നല്ലതാണ്.

റോസ്മേരി

അതി വേഗത്തിൽ റോസ്മേരി ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. റോസ്മേരി ഹെയർ വാഷ് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

 മുടി വളർച്ച

റോസ്മേരി വെള്ളം തയ്യാറാക്കാൻ ഒരു പാത്രത്തിൽ 2 കപ്പ് വെള്ളം തിളപ്പിക്കുക. തിളച്ചുകഴിഞ്ഞാൽ, 2-3 ടേബിൾസ്പൂൺ ഉണങ്ങിയ റോസ്മേരി ഇലകൾ ഇടുക.

തിളപ്പിക്കുക

റോസ്മേരി ഇലയിലെ എല്ലാം എല്ലാ ഗുണങ്ങളും വെള്ളത്തിലേക്ക് ഇറങ്ങാൻ ഏകദേശം 15-20 മിനിറ്റ് കുറഞ്ഞ തീയിൽ നന്നായി തിളപ്പിക്കുക.

15-20 മിനിറ്റ്

തീ ഓഫ് ചെയ്ത് ശേഷം ഈ വെള്ളം പൂർണ്ണമായും തണുക്കാൻ അനുവദിക്കുക. വെള്ളം അരിച്ചെടുത്ത് ഒരു പാത്രത്തിൽ സൂക്ഷിച്ചു വയ്ക്കാം.

തണുപ്പിക്കുക

നിങ്ങൾ മുടി ഷാംപൂ ചെയ്ത ശേഷം അവസാനമായി തല കഴുകാൻ ഈ റോസ്മേരി വെള്ളം ഉപയോ​ഗിക്കുക. രക്തയോട്ടം വർദ്ധിപ്പിക്കാൻ മസാജ് ചെയ്യുക.

കഴുകുക

ആരോ​ഗ്യകരമായ മുടി വളർച്ചയ്ക്കും മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും ആഴ്ചയിൽ 2-3 തവണ തുടർച്ചയായി ഈ വെള്ളം ഉപയോഗിക്കുക.

മുടി കൊഴിച്ചിൽ 

മിച്ചം വരുന്ന റോസ്മേരി ഹെയർ വാഷ് ഒരു ആഴ്ച വരെ നിങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോ​ഗിക്കാവുന്നതാണ്.

ഫ്രിഡ്ജിൽ