24 JUNE 2025

SHIJI MK

Image Courtesy: Getty Images

ഉറങ്ങുന്നതിന് മുമ്പ് മുടി കെട്ടി വെക്കേണ്ടതുണ്ടോ?

കരുത്തുറ്റ ഇടതൂര്‍ന്ന മുടി ആഗ്രഹിക്കാത്തവരായി ആരുമില്ല. എന്നാല്‍ നിരവധി കാരണങ്ങള്‍ നമ്മുടെ മുടികൊഴിച്ചിലിന് വഴിവെക്കുന്നു.

മുടി

നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ മുതല്‍ എങ്ങനെ കെട്ടിവെക്കുന്നു എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുടിയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്നുണ്ട്.

വളര്‍ച്ച

പലര്‍ക്കും ഉണ്ടാകുന്ന സംശയമാണ് കിടക്കുന്ന സമയത്ത് മുടി അഴിച്ചിടണോ അല്ലെങ്കില്‍ കെട്ടിവെക്കണോ എന്ന്.

കിടക്കുമ്പോള്‍

കിടക്കാന്‍ പോകുന്നതിന് മുമ്പ് മുടി മുകളിലേക്ക് കെട്ടിവെക്കുന്നവരും പിന്നിയിടുന്നവരുമെല്ലാമുണ്ട്. ഓരോരുത്തര്‍ക്കും ഓരോ രീതിയാണ്.

രീതികള്‍

മുടി കെട്ടി വെക്കുന്നതിനും മുടി അഴിച്ചിടുന്നതിനും മുടി വളര്‍ച്ചയുമായി യാതൊരു ബന്ധവുമില്ലെന്നാണ് പറയപ്പെടുന്നത്.

എന്നാല്‍

എന്നാല്‍ മുടി അഴിച്ചിട്ട് കിടന്ന് ഉറങ്ങുന്നത് മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാനിടയുണ്ട്. കിടക്കയിലും തലയിണയിലും ഉരസി മുടി പൊട്ടിപോയേക്കാം.

അഴിച്ചിട്ടാല്‍

മുടി ചീകി നന്നായി വലിച്ച് മുറുക്കി ഉച്ചിയില്‍ കെട്ടി വെച്ചാല്‍ വേരുകള്‍ ദുര്‍ബലമാകും. ഇത് ശിരോചര്‍മത്തിലേക്കുള്ള രക്തപ്രവാഹത്തെ ബാധിക്കുകയും ചെയ്യും.

മുറുക്കിയാല്‍

രാത്രിയില്‍ കുളിച്ച് മുടി ഈറനോട് കെട്ടിവെച്ചോ അഴിച്ചിട്ടോ കിടന്ന് ഉറങ്ങുന്നതും നല്ലതല്ല. മുടി നന്നായി ഉണക്കാന്‍ ശ്രദ്ധിക്കുക.

ഈറന്‍