26 December 2025
Jayadevan A M
Image Courtesy: PTI
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാണ് അമോൽ മജുംദാര്‍. 2023 ഒക്ടോബറിലായിരുന്നു നിയമനം
2025-ലെ ഐസിസി ഏകദിന ലോകകപ്പ് കിരീടമാണ് മജുംദാറിന് കീഴിൽ ഇന്ത്യൻ വനിതാ ടീം കൈവരിച്ച ഏറ്റവും വലിയ നേട്ടം
മജുംദാറിന്റെ കൃത്യമായ ശമ്പളത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ല. എങ്കിലും റിപ്പോര്‍ട്ടുകള്‍ പ്രകാരം വാര്‍ഷിക ശമ്പളം ഏകദേശം എത്രയാണെന്ന് നോക്കാം
ഏകദേശം ₹1 കോടി മുതൽ ₹1.5 കോടി വരെയാണ് വാര്‍ഷിക ശമ്പളമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പുരുഷ ടീമിന്റെ പരിശീലകരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറവാണ്. എന്നാല്‍ വനിതാ ക്രിക്കറ്റിലെ ഉയര്‍ന്ന് ശമ്പള പാക്കേജുകളില്‍ ഒന്നാണിത്
രണ്ട് വര്‍ഷത്തേക്കായിരുന്നു മജുംദാറിന്റെ നിയമനം. ഇപ്പോഴും അദ്ദേഹം വനിതാ ടീമിന്റെ പരിശീലകനായി തുടരുന്നു. എന്നാല്‍ കരാര്‍ നീട്ടിയിട്ടില്ല.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അദ്ദേഹം 11,000 ലധികം റണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍ ദേശീയ ടീമിനായി കളിക്കാന്‍ സാധിച്ചിട്ടില്ല
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിങ് കോച്ചായും അമോല്‍ മജുംദാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്