24 December 2025

SHIJI MK

Image Courtesy:  Getty Images

ചിയ സീഡ് കുതിര്‍ക്കേണ്ടത് ഇത്ര സമയം മാത്രം

ചിയ സീഡ് കഴിക്കാന്‍ നിങ്ങള്‍ക്കും വലിയ ഇഷ്ടമല്ലേ? ശരീരഭാരം കുറയ്ക്കാനായാണ് ഭൂരിഭാഗം ആളുകളും ചിയ സീഡ് കഴിക്കുന്നത്.

ചിയ സീഡ്

നാരുകള്‍, പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാരാളം വൈറ്റമിനുകള്‍ ഉള്‍പ്പെടെ ഇവയില്‍ അടങ്ങിയിരിക്കുന്നു.

പോഷകങ്ങള്‍

വിവിധ ഭക്ഷണങ്ങളോടൊപ്പം കുതിര്‍ത്താണ് ചിയ സീഡ് കഴിക്കേണ്ടത്. സലാഡുകള്‍, തൈര് തുടങ്ങിയവയോടൊപ്പമെല്ലാം കഴിക്കാം. കുതിര്‍ത്തില്ലെങ്കില്‍ ഗുണം ലഭിക്കില്ല.

കുതിര്‍ത്ത്

ചിയ സീഡ് കുതിര്‍ക്കുമ്പോഴാണ് ഗുണങ്ങള്‍ ലഭിക്കുന്നതെന്ന് പറഞ്ഞല്ലോ? എന്നാല്‍ ഇത് കുതിര്‍ക്കുന്നതിന് എത്ര സമയം വരെ ആവശ്യമാണെന്ന് നിങ്ങള്‍ക്കറിയാമോ?

സമയം

ചിയ സീഡുകള്‍ കഴിക്കുന്നതിന് മുമ്പ് 30 മിനിറ്റ് മുതല്‍ 1 മണിക്കൂര്‍ വരെ കുതിര്‍ത്ത് വെക്കണം. എന്നാല്‍ മാത്രമേ ഇവയില്‍ നിന്ന് ഗുണങ്ങള്‍ ലഭിക്കൂ.

ഇത്രയും

1 മണിക്കൂര്‍ വരെ ചിയ സീഡ് വെള്ളത്തില്‍ കിടക്കുമ്പോള്‍ അത് വെള്ളം പൂര്‍ണമായും വലിച്ചെടുക്കുന്നു. ശേഷം മാത്രമേ അതിന്റെ ജെല്‍ പോലുള്ള അവസ്ഥയിലേക്ക് എത്തൂ.

വെള്ളം

രാത്രി മുഴുവന്‍ ചിയ സീഡ് വെള്ളത്തില്‍ കുതിര്‍ക്കാം. ഏകദേശം 12 മണിക്കൂറോളം കുതിര്‍ക്കുന്നത് വഴി അവയിലെ പോഷകമൂല്യം നന്നായി വര്‍ധിക്കുന്നു.

രാത്രിയില്‍

രാവിലെ സ്മൂത്തി കഴിക്കുന്നവരാണ് നിങ്ങളെങ്കില്‍ അതോടൊപ്പം ചേര്‍ക്കുന്ന ചിയ വിത്തുകള്‍ രാത്രി മുഴുവന്‍ കുതിര്‍ക്കാന്‍ വെക്കാവുന്നതാണ്.

ഇങ്ങനെ