23 December 2025
SHIJI MK
Image Courtesy: Getty Images
മുട്ട കഴിക്കുന്നത് വഴി ശരീരത്തിന് ധാരാളം പോഷകങ്ങള്‍ ലഭിക്കുന്നു. ശരീരം ശ്രദ്ധിക്കുന്നവര്‍ പതിവായി മുട്ട കഴിക്കാറുണ്ട്. പ്രോട്ടീന്‍ ധാരാളം മുട്ടയില്‍ അടങ്ങിയിരിക്കുന്നു.
എന്നാല്‍ മുട്ടയോടൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളുണ്ട്. ഇവ കഴിക്കുമ്പോള്‍ ശരീരത്തെ ദോഷകരമായി ബാധിക്കുന്നു. ഏതെല്ലാമാണ് ആ ഭക്ഷണങ്ങള്‍ എന്ന് നോക്കാം.
നാരങ്ങ, ഓറഞ്ച് തുടങ്ങിയ പുളിയുള്ള പഴങ്ങള്‍ ഒരിക്കലും മുട്ടയോടൊപ്പം കഴിക്കാന്‍ പാടില്ല. മുട്ടയിലെ പ്രോട്ടീന്‍ കാരണം പഴങ്ങള്‍ ദഹിക്കാന്‍ ഒരുപാട് സമയമെടുക്കും.
മുട്ടയോടൊപ്പം ചീസ് കഴിക്കാറില്ലേ? ചെറിയ അളവില്‍ കഴിക്കുന്നത് കൊണ്ട് തെറ്റില്ല. എന്നാല്‍ അമിതമാകുന്നത് ദഹനപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും.
കിഡ്‌നി ബീന്‍സ്, ബീന്‍സ് തുടങ്ങിയ പയറുവര്‍ഗങ്ങള്‍ മുട്ടയോടൊപ്പം കഴിക്കരുത്. ഇവയിലും പ്രോട്ടീനുണ്ട്, അതിനാല്‍ ദഹനക്കേടിന് കാരണമാകും.
മുട്ട കഴിച്ച് പിന്നാലെ ചായയും കാപ്പിയും കുടിക്കാറുണ്ടോ? ഇങ്ങനെ ചെയ്യുന്നത് വഴി ചായയിലും കാപ്പിയിലുമുള്ള കഫീന്‍ പ്രോട്ടീനുമായി കലരില്ല.
മുട്ടയോടൊപ്പം ഒരിക്കലും വറുത്ത ഉരുളക്കിഴങ്ങ് കഴിക്കാന്‍ പാടില്ല. ഇതില്‍ കൊഴുപ്പുണ്ട്. അതിനാല്‍ തന്നെ ദഹനത്തെ ബാധിക്കും.
ഇവയ്‌ക്കെല്ലാം പുറമെ പഞ്ചസാര കഴിക്കുമ്പോഴും ശ്രദ്ധിക്കുക. മുട്ടയോടൊപ്പം പഞ്ചസാര ഒരിക്കലും കഴിക്കരുത്. ഇതും ദഹനപ്രശ്‌നമുണ്ടാക്കും.