19 July 2026
Nithya V
Photo Credit: Getty Images
ഒരു പ്രത്യേക പ്രായം കഴിഞ്ഞാൽ ഇന്നത്തെ കാലത്ത് ഭൂരിഭാഗം ആളുകളെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് നടുവേദന.
നമ്മുടെ മാറിവരുന്ന ജീവിതശൈലിയും ഭക്ഷണത്തിൽ ആവശ്യത്തിന് പോഷകങ്ങൾ ഇല്ലാത്തതുമാണ് ഇതിന് പ്രധാന കാരണം.
എന്നാൽ, പതിവ് വ്യായാമത്തോടൊപ്പം ശരിയായ ഭക്ഷണക്രമം കൂടി പിന്തുടർന്നാൽ നടുവേദനയിൽ കുറയ്ക്കാൻ കഴിയും.
ആപ്പിൾ, പൈനാപ്പിൾ, മുന്തിരി, സിട്രസ് പഴങ്ങൾ, ചെറി തുടങ്ങിയ ഫ്ലേനനോയിഡുകൾ അടങ്ങിയ പഴങ്ങൾ ശരീരത്തിലെ വീക്കവും വേദനയും കുറയ്ക്കും.
സുഗന്ധവ്യഞ്ജനങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇഞ്ചി, വെളുത്തുള്ളി എന്നിവയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.
ചീര, മുരിങ്ങയില പോലുള്ള ഇലക്കറികൾക്ക് പുറമെ ബ്രോക്കോളി, കോളിഫ്ലവർ, കാബേജ് എന്നിവയും ഉൾപ്പെടുത്താം.
ഇവയിൽ വിറ്റാമിൻ-എ, വിറ്റാമിൻ-സി, വിറ്റാമിൻ-കെ, സന്ധി വേദനയ്ക്കും വീക്കത്തിനും കാരണമാകുന്ന എൻസൈമുകളെ തടയുന്ന 'സൾഫോറാഫേൻ' എന്നിവയുണ്ട്.
മുട്ട, പാൽ, പയർവർഗ്ഗങ്ങൾ എന്നിവ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴിയും നടുവേദനയിൽ നിന്ന് മികച്ച ആശ്വാസം ലഭിക്കും.