18 July 2026
NEETHU VIJAYAN
Image Courtesy: Getty Images
മുട്ട പുറമെ നോക്കിയാൽ നല്ലതാണെങ്കിലും അതിനുള്ളിൽ നിന്ന് ചീത്തയായോ ഇല്ലയോ എന്ന് തിരിച്ചറിയാൻ വളരെ പ്രയാസമായിരിക്കും. പലരും ഇതറിയുന്നത് പാചകത്തിന് മുട്ട പൊട്ടിച്ച ശേഷമാണ്.
ഒരു പാത്രത്തിൽ മുക്കാൽ ഭാഗം വെള്ളമെടുത്ത് അതിലേക്ക് മുട്ട ഇടുക. മുട്ട ഫ്രഷ് ആണെങ്കിൽ അത് പാത്രത്തിന്റെ അടിത്തട്ടിൽ കിടക്കും. അല്ലെങ്കിൽ പൊങ്ങിനിൽക്കും.
മുട്ട വെള്ളത്തിൽ നേരെ നിൽക്കുകയോ മുകളിലേക്ക് പൊങ്ങിക്കിടക്കുകയോ ചെയ്താൽ അത് കേടായതാണെന്ന് ഉറപ്പിക്കാം. ഇത്തരം മുട്ടകൾ ഉപയോഗിക്കരുത്.
മുട്ട ചെവിയോട് അടുപ്പിച്ചു പിടിച്ച് പതുക്കെ കുലുക്കുക. ഉള്ളിൽ നിന്ന് വെള്ളം അനങ്ങുന്നതുപോലെയുള്ള ശബ്ദം കേൾക്കുകയാണെങ്കിൽ മുട്ട പഴകിയതാണ്.
സംശയമുള്ള മുട്ട ഒരു പ്ലേറ്റിലേക്ക് പൊട്ടിച്ചൊഴിക്കുക. കടുത്ത ദുർഗന്ധം അനുഭവപ്പെടുകയോ, മുട്ടയുടെ മഞ്ഞക്കരു പരന്ന് ഒട്ടിപ്പോവുകയോ ചെയ്താൽ അത് കേടായതാണ്.
ഇരുണ്ട മുറിയിൽ ഒരു ടോർച്ച് വെളിച്ചത്തിന് മുകളിലായി മുട്ട വെച്ച് നോക്കുക. ഉള്ളിൽ കറുത്ത പാടുകൾ ഉണ്ടാവുകയോ ചെയ്താൽ മുട്ട ചീത്തയാണ്.
കേടായ മുട്ടകൾ കഴിക്കുന്നത് വഴി ഗുരുതരമായ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം. അതിനാൽ പാചകം ചെയ്യും മുൻപ് എപ്പോഴും ഫ്രഷ് ആണെന്ന് ഉറപ്പാക്കുക.