18 July 2026

ASHLI C

തൈര് കഴിക്കാൻ ശരിയായ സമയം ഏതാണ്?

Image Courtesy: Getty Images 

നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള പോഷക സമൃദ്ധവും ആയിട്ടുള്ള ഭക്ഷ്യ വസ്തുവാണ് തൈര്. കഴിവ് കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണെന്ന് നോക്കാം.

തൈര്

 തൈര് കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയമായി കണക്കാക്കുന്നത് രാവിലെ അല്ലെങ്കിൽ ഉച്ചയ്ക്കാണ്. ഇത് ദഹന പ്രക്രിയയെ സഹായിക്കും.

 സമയം

രാത്രികാലങ്ങളിൽ തൈര് കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. ഇല്ലെങ്കിൽ ആരോഗ്യത്തിന് അത് പ്രതികൂലമായി ബാധിക്കും.

രാത്രി

ഉച്ചസമയത്ത് തൈര് കഴിക്കുന്നത് നിങ്ങളുടെ ശരീരത്തെ തണുപ്പിക്കാൻ വളരെ സഹായകരമാണ്. വെയിലിന്റെ ചൂട് കുറയ്ക്കാൻ സഹായിക്കും.

ഉച്ചയ്ക്ക്

തൈര് ഒരിക്കലും വെറും വയറ്റിൽ കഴിക്കരുത്. ഇത് നിങ്ങളുടെ ദഹനപ്രക്രിയയെ പ്രശ്നത്തിലാക്കും.

വെറും വയറ്റിൽ

വ്യായാമത്തിനുശേഷം തൈര് കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലേക്ക് പ്രോട്ടീനിനെ നന്നായി ആഗിരണം ചെയ്യാൻ സഹായിക്കും.

വ്യായാമം

ചുമ, കഫക്കെട്ട് പോലുള്ള പ്രശ്നങ്ങൾ ഉള്ളവർ ആ ദിവസങ്ങളിൽ തൈര് കഴിക്കാതിരിക്കുന്നതാണ് കൂടുതൽ ഉചിതം.

കഫക്കെട്ട്

ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ തൈര് അധികം പുളിച്ചത് കഴിക്കുന്നതിനു പകരം പുളിപ്പ് കുറഞ്ഞു കഴിക്കുക.

ദഹന പ്രശ്നങ്ങൾ