21 July 2026
Nithya V
Photo Credit: Getty Images
പ്രമേഹം ഇന്ന് പലർക്കും വെല്ലുവിളിയാണ്. എന്നാൽ അമിതമായി മരുന്ന് കഴിക്കാതെ, ഭക്ഷണങ്ങളിലൂടെ പ്രമേഹം നിയന്ത്രിക്കാൻ സാധിക്കും.
ബെറി വർഗ്ഗത്തിൽപ്പെട്ട പഴങ്ങൾ ശരീരത്തിലെ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ വളരെയധികം സഹായിക്കും.
ബദാം, കശുവണ്ടി, മത്തങ്ങ വിത്തുകൾ എന്നിവ മിതമായ അളവിൽ ദിവസവും കഴിക്കുന്നതും വളരെയധികം ഗുണം ചെയ്യും.
അതുപോലെ, ധാരാളം ജീവകങ്ങളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ഇലക്കറികൾ പ്രമേഹ രോഗികൾക്ക് ഉത്തമമാണ്.
ദിവസവും ഭക്ഷണത്തിൽ ചീര ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സുരക്ഷിതമായി നിലനിർത്താൻ സഹായിക്കും.
ക്യാരറ്റ് ഇൻസുലിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കും. പ്രമേഹം മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കും.
അതുപോലെ, ശരീരത്തിലെ ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്താൻ ഗ്രീൻ ടീ കുടിക്കുന്നത് സഹായിക്കും.
വെളുത്തുള്ളിയിലെ സൾഫർ സംയുക്തങ്ങളും ആന്റിഓക്‌സിഡന്റുകളും രക്തത്തിലെ ഗ്ലൂക്കോസ് നില ക്രമീകരിക്കാൻ ഗുണകരമാണ്.