21 July 2026
Jayadevan A M
Image Courtesy: Getty Images
കുളിക്കുമ്പോൾ ശരീരം മുഴുവൻ ധാരാളം പതവരുന്ന രീതിയിൽ സോപ്പ് ഉപയോഗിക്കുന്നത് കൂടുതൽ വൃത്തി നൽകുമെന്നാണ് പലരും കരുതുന്നത്
എന്നാല്‍ സോപ്പുകള്‍ അമിതമായി ഉപയോഗിക്കുന്നത് ശരീരത്തിന് നല്ലതല്ല. സോപ്പ് എത്ര ഉപയോഗിക്കണമെന്ന് നോക്കാം
ലിക്വിഡ് ബോഡി വാഷ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ അത് ഒരു നാണയത്തിന്റെ വലിപ്പത്തിൽ (ഏകദേശം 1-2 തുള്ളി) മാത്രം എടുക്കുക.
സോപ്പ് ബാർ നേരിട്ട് ശരീരത്തിൽ അമിതമായി ഉരസരുത്. പകരം, കൈകളിൽ നേരിയ രീതിയിൽ പതപ്പിച്ച ശേഷം ആ പത മാത്രം തേക്കുക.
സോപ്പിലെ പതയുടെ അളവല്ല വൃത്തി നിശ്ചയിക്കുന്നത്. കൂടുതൽ പത ഉണ്ടാകുന്ന ഉൽപ്പന്നങ്ങളിൽ രാസവസ്തുക്കൾ കൂടുതലായിരിക്കാൻ സാധ്യതയുണ്ട്.
പ്രധാനമായും വിയർപ്പും അഴുക്കും അടിഞ്ഞുകൂടാൻ സാധ്യതയുള്ള ഭാഗങ്ങളിൽ മാത്രം സോപ്പ് നന്നായി ഉപയോഗിച്ചാല്‍ മതിയാകും
ചർമ്മത്തെ ഈർപ്പമുള്ളതാക്കി നിർത്തുന്ന സ്വാഭാവിക എണ്ണമയം അമിതമായ സോപ്പ് ഉപയോഗം ഇല്ലാതാക്കും. ചർമ്മം അമിതമായി വരണ്ടുപോകാനും ഇത് കാരണമാകും
ചർമ്മത്തെ രോഗാണുക്കളിൽ നിന്ന് സംരക്ഷിക്കുന്ന 'നല്ല ബാക്ടീരിയകളെ' അമിതമായ സോപ്പ് ഉപയോഗം നശിപ്പിക്കും.