21 July 2026

Nithya V

തക്കാളി വീട്ടിൽ തന്നെ വിളയിക്കാം;  ടെറസിലും പറ്റും

Photo Credit: Getty Images

വീട്ടുമുറ്റത്തോ ടെറസിലോ വളരെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന പച്ചക്കറിയാണ് തക്കാളി. വിഷമില്ലാത്ത തക്കാളി കഴിക്കാൻ ഇനി ഇങ്ങനെ ചെയ്താൽ മതി...

തക്കാളി കൃഷി

നല്ല ഗുണമേന്മയുള്ള, രോഗപ്രതിരോധശേഷിയുള്ള ഹൈബ്രിഡ് വിത്തുകളോ അല്ലെങ്കിൽ നല്ല പഴുത്ത തക്കാളിയിൽ നിന്നുള്ള വിത്തോ ഉപയോഗിക്കാവുന്നതാണ്.

വിത്ത്

ചകിരിച്ചോറും ഉണങ്ങിയ ചാണകപ്പൊടിയും തുല്യ അളവിൽ കലർത്തിയ മിശ്രിതം പ്രോട്രേകളിലോ ചെറിയ ചിരട്ടകളിലോ നിറച്ച് വിത്ത് പാകാം.

മണ്ണ്

3–4 ദിവസത്തിനുള്ളിൽ വിത്ത് മുളയ്ക്കുകയും 20–25 ദിവസത്തിനുള്ളിൽ തൈകൾ മാറ്റി നടാൻ പാകമാവുകയും ചെയ്യും.

നടാം

ചകിരിച്ചോറ്,  ഉണങ്ങിയ ചാണകപ്പൊടി/കമ്പോസ്റ്റ് എന്നിവ ചേർത്ത് മണ്ണൊരുക്കാം . വേപ്പിൻപിണ്ണാക്കും കുമ്മായവും നല്ലതാണ്.

മണ്ണൊരുക്കാം

തക്കാളി ചെടിക്ക് ദിവസവും കുറഞ്ഞത് 5–6 മണിക്കൂർ നേരിട്ടുള്ള വെയിൽ ആവശ്യമാണ്. ദിവസവും ആവശ്യമനുസരിച്ച് നനയ്ക്കാനും മറക്കരുത്.

വെയിൽ

ചെടി വളർന്ന് തുടങ്ങുമ്പോൾ തന്നെ കമ്പുകളോ കയറോ ഉപയോഗിച്ച് താങ്ങ് കൊടുക്കണം. ഇത് കായ്കൾ നിലത്തുതട്ടി ചീഞ്ഞുപോകുന്നത് തടയും.

താങ്ങ്

പൂവിടുമ്പോൾ കഞ്ഞി വെള്ളത്തിൽ ചാരം കലക്കി ഒഴിക്കുന്നത് പൂക്കൾ കൊഴിയുന്നത് തടയാനും നല്ല കായ്പിടിത്തത്തിനും സഹായിക്കും.

പൂവിടുമ്പോൾ