21 July 2026
ASHLI C
Image Credit: Getty Images
ഇന്ന് തൈരിനെക്കാൾ ഏറ്റവും കൂടുതൽ ആൾക്കാർ കഴിക്കാൻ ഇഷ്ടപ്പെടുന്നത് യോഗർട്ട് ആണ് ഇത് വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം.
നല്ല കട്ടിയുള്ള പാല് പാത്രത്തിൽ ഒഴിച്ച് മിതമായ തീയിൽ ഏകദേശം 85 ഡിഗ്രി സെൽഷ്യസിൽ തിളപ്പിച്ച് കുറുക്കി എടുക്കുക.
പാലിൽ ചൂടാറുന്നത് വരെ കാത്തിരിക്കുക വിരൽ മുക്കിയാൽ സഹിക്കാവുന്ന ചൂടായിരിക്കണം. 40 മുതൽ 45 ഡിഗ്രി സെൽഷ്യസ് ആകാം.
കടയിൽ നിന്ന് വാങ്ങിയ പ്ലെയിൻ യോഗർട്ട്( ലാക്ടോബസിലസ് ബൾഗാറിയസ്, സ്‌ട്രേപ്ടോകോക്കസ് ബൾഗാരിക്കസ് എന്നിവ അടങ്ങിയ ) ചേർക്കുക.
ഒരു കപ്പ് ചെറുചൂടുള്ള പാലെടുത്ത് ഈ ലോകത്തുമായി നന്നായി കട്ടയില്ലാതെ അടിച്ചെടുക്കുക.
ഈ മിശ്രിതം ബാക്കിയുള്ള പാലിലെ കുറിച്ച് നന്നായി ഇളക്കി യോജിപ്പിച്ച് കൊടുക്കുക. ശേഷം നന്നായി ഒരു കട്ടിയുള്ള ടവൽ കൊണ്ട് പൊതിഞ്ഞ് കാസറോളിലോ ഓഫ് ചെയ്ത ഓവനിലോ വെക്കുക.
പാലിലെ ലാക്ടോസ് യോഗർട്ട ആയി മാറുവാൻ ഏകദേശം ഏഴ് അല്ലെങ്കിൽ ഒൻപത് മണിക്കൂർ അനക്കാതെ വയ്ക്കുക.
യോഗർട്ട് തയ്യാറായ ശേഷം അധികമുള്ള വെള്ളം തുണികൊണ്ട് അല്ലെങ്കിൽ അരിപ്പ കൊണ്ടോ വാർത്തെടുക്കുക. ശേഷം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് എടുക്കാം.