15 August 2026

SHIJI MK

അനുപമ  പരമേശ്വരന്റെ ആസ്തി എത്ര? ഒരു  സിനിമയ്ക്ക്  വാങ്ങുന്നത് ഇത്രയും

Image Credit: Instagram

പ്രേമം എന്ന മലയാള സിനിമയിലൂടെ ചലച്ചിത്ര ലോകത്തേക്ക് എത്തിയ താരമാണ് അനുപമ പരമേശ്വരന്‍. പിന്നീട് ഒട്ടനവധി സിനിമകളുടെ ഭാഗമാകാന്‍ സാധിച്ചു.

അനുപമ പരമേശ്വരന്‍

തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് അനുപമ പരമേശ്വരന്റെ ജനനം. കോട്ടയം സിഎംഎസ് കോളേജില്‍ പഠിക്കുന്നതിനിടെയാണ് താരം പ്രേമത്തിന്റെ ഒഡീഷനില്‍ പങ്കെടുത്തത്.

തൃശൂര്‍

ചിരഞ്ജീവ് മഖ്വാന, ജസ്പ്രീത് ബുംറ, ധ്രുവ് വിക്രം തുടങ്ങി നിരവധി താരങ്ങളുമായി ചേര്‍ത്ത് അനുപമ പരമേശ്വരന്റെ പേര് വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ധ്രുവാണ് അതില്‍ മുന്നില്‍.

പങ്കാളി

മുന്‍ കാമുകനില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ പങ്കുവെച്ച അനുപമയുടെ അഭിമുഖം വലിയ ചര്‍ച്ചയ്ക്ക് കാരണമായിരുന്നു. ധ്രുവ് വിക്രം ആയിരിക്കാം ഇയാളെന്നാണ് വിലയിരുത്തല്‍.

വാര്‍ത്തകളില്‍

തെന്നിന്ത്യയില്‍ വലിയ അവസരങ്ങള്‍ തേടിയെത്തുന്ന അനുപമ പ്രതിഫലത്തിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല, കോടികള്‍ തന്നെയാണ് അനുപമ ഓരോ സിനിമയ്ക്കും വാങ്ങിക്കുന്നത്.

പ്രതിഫലം

1 കോടി മുതല്‍ 2 കോടി രൂപ വരെയാണ് ഓരോ സിനിമയ്ക്കും അനുപമ പരമേശ്വരന്‍ പ്രതിഫലം വാങ്ങിക്കുന്നതെന്നാണ് വിവരം. എന്നാല്‍ ഇതില്‍ കൂടുതലാകാനും സാധ്യതയുണ്ട്.

കോടികള്‍

ഓഡി എ4, ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നീ കാറുകള്‍ അനുപമയ്ക്ക് ഉണ്ടെന്നാണ് വിവരം. എന്നാല്‍ മറ്റുതാരങ്ങളെ പോലെ അനുപമയ്ക്കും കാറുകളോട് ക്രേസ് ഉള്ളതിനാല്‍ എണ്ണം വര്‍ധിക്കാം.

കാറുകള്‍

ഏകദേശം 30 കോടി മുതല്‍ 33 കോടി രൂപ വരെ ആസ്തി അനുപമ പരമേശ്വരന് ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രമോഷന്‍, സിനിമ തുടങ്ങിയവയില്‍ നിന്നാണ് പ്രധാന വരുമാനം.

ആസ്തി