11  August 2026

Prasanth Kumar

റെഡ്മി നോട്ട് 17 5G വിൽപ്പനയ്ക്ക്;  വില, ഡിസ്കൗണ്ട്...

Photo Credit: Xiaomi website

റെഡ്മി നോട്ട് 17 5ജി ഓഗസ്റ്റ് 12 മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്നു. ആമസോൺ, ഷവോമി വെബ്​സൈറ്റ് എന്നിവ വഴി വാങ്ങാം. 

റെഡ്മി നോട്ട് 17 5G

റെഡ്മി നോട്ട് 17 5ജിയുടെ 6GB + 128GB മോഡലിന് 27,999 രൂപയും 8GB + 128GB മോഡലിന് 30,999 രൂപയുമാണ് വില. സ്റ്റാർലൈറ്റ് പർപ്പിൾ, ഡാർക്ക് നൈറ്റ്, ആർട്ടിക് ബ്ലൂ കളറുകളിൽ കിട്ടും.

വില

ലോഞ്ച് ഓഫറിന്റെ ഭാഗമായി റെഡ്മി നോട്ട് 17 5ജിക്ക് ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാൽ 24,999 രൂപ പ്രാരംഭ വിലയിൽ വാങ്ങാം.

ലോഞ്ച് ഓഫർ

6.99 ഇഞ്ച് അൾട്രാ-ലാർജ് FHD+ OLED ഡിസ്‌പ്ലേ അവതരിപ്പിക്കുന്ന ആദ്യ റെഡ്മി സ്മാർട്ട്ഫോൺ ആണിത്. 120Hz റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയുമുണ്ട്.

ഡിസ്പ്ലേ

ഒക്ട-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 4 ജെൻ 4 4nm ചിപ്സെറ്റ് ആണ് റെഡ്മി നോട്ട് 17 5ജിയുടെ കരുത്ത്.  അഡ്രിനോ 613 GPU സഹിതമാണ് ഇത് എത്തിയിരിക്കുന്നത്.

ചിപ്സെറ്റ്

50MP മെയിൻ ക്യാമറ നയിക്കുന്ന റിയർ ക്യാമറ സജ്ജീകരണവും 8MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.  ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുമുണ്ട്. 

ക്യാമറ

45W ഫാസ്റ്റ് ചാർജിങ്, 22.5W റിവേഴ്‌സ് വയർഡ് ചാർജിങ് എന്നിവ സഹിതം 8000mAh ബാറ്ററി ഇതിലുണ്ട്. അ‌വശ്യഘട്ടങ്ങളിൽ പവർ ബാങ്ക് പോലെ ഉപയോഗിക്കാനാകും. 

ബാറ്ററി

ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള Xiaomi HyperOS -ൽ ആണ് പ്രവർത്തനം. 4 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. 5ജി പിന്തുണയുമുണ്ട്. 

ഒഎസ്