14 August 2026
AMAL KV
Photo Credit: Maruti Suzuki Website
മാരുതിയുടെ പ്രീമിയം ഹാച്ച് ബ്ലാക്ക് മോഡൽ ആണ് ബലേനോ. ഈ മോഡലിന്റെ ഫെയ്സ് ലിഫ്റ്റ് വിപണിയിലേക്ക് എത്തുകയാണ്.
ഈ വരുന്ന സെപ്റ്റംബർ 5 നാണ് ഫെയ്സ് ലിഫ്റ്റ് മോഡൽ പുറത്തിറങ്ങുക. വലിയ മാറ്റങ്ങളാണ് പുതിയ മോഡലിൽ പ്രതീക്ഷിക്കുന്നത്.
വിപണിയിലെ മറ്റു മോഡലുകളോട് കിടപിടിക്കുന്ന കൂടുതൽ പ്രീമിയം ഫീച്ചറുകൾ വാഹനത്തിൽ ഉൾക്കൊള്ളിക്കും എന്നാണ് ലഭിക്കുന്ന വിവരം.
പുതിയ ഡിസൈനിലുള്ള ഫ്രണ്ട് ഗില്ല് വാഹനത്തിൽ കൊണ്ടുവരും. മുന്നിലെയും പിന്നിലെയും ബമ്പറുകളിൽ മാറ്റം ഉണ്ടാകും. പുതിയ അലോയ് വീലുകളും വരും.
എന്നാൽ നിലവിലെ ബലേനോയുടെ ഐക്കോണിക് ഹെഡ് ലൈറ്റിന് മാറ്റം വരാൻ സാധ്യതയില്ല. ടൈൽ ലൈറ്റിന്റെ കാര്യത്തിലും കാര്യമായ അപ്ഡേഷന് സാധ്യതയില്ല.
വാഹനത്തെ കൂടുതൽ പ്രീമിയം ആക്കുന്നതിന്റെ ഭാഗമായി സൺറൂഫ് ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ആംബിയന്റ് ലൈറ്റിങ്ങും വന്നേക്കാം.
ഇൻഫോർടൈൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്റ്റിയറിംഗ് വീൽ, ഓഡിയോ സിസ്റ്റം, ഡാഷ്ബോർഡ് എന്നീ ഘടകങ്ങളിൽ മാറ്റങ്ങൾ ഉണ്ടാവില്ല.
1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ, 1.2 ലിറ്റർ സിഎൻജി എന്നീ എൻജിൻ ഓപ്ഷനുകൾ അതേപടി വാഹനത്തിൽ തുടരും. ഗിയർ ബോക്സിലും മാറ്റം വരില്ല.