12 August 2026

SHIJI MK

ഓണത്തിന് അത്തം മുതല്‍ തിരുവോണം വരെ പൂക്കളമൊരുക്കേണ്ടത് എങ്ങനെ?

Image Credit: Getty Images

ഓണക്കാലം ഇങ്ങ് വന്നെത്തി, ഇനി പത്ത് ദിവസം വീട്ടുമുറ്റത്ത് പൂക്കളമൊരുക്കാം. ഓരോ ദിവസവും എങ്ങനെ പൂക്കളമൊരുക്കണമെന്ന് അറിയാമോ?

ഓണപ്പൂക്കളം

അത്തം നാളില്‍ ഒരു ലെയര്‍ പൂക്കളം മതി, വലിപ്പവും വളരെ ചെറുതായിരിക്കണം. ഇന്നേ ദിവസം വെള്ള നിറത്തിലുള്ള പൂക്കള്‍ കൊണ്ട് പൂക്കളം അലങ്കരിക്കുന്നതാണ് നല്ലത്.

അത്തം

ചിത്തിര നാളില്‍ രണ്ട് ലെയര്‍ പൂക്കളമാണ് വേണ്ടത്. ഇന്നേദിവസം ചുവന്ന നിറത്തിലുള്ള പൂക്കള്‍ തിരഞ്ഞെടുക്കാവുന്നതാണ്. പിച്ചിയും ചെമ്പരത്തി ചെമ്പകം എന്നിവ എടുക്കാം.

ചിത്തിര

ചോതി നാളി മൂന്ന് ലെയര്‍ പൂക്കളം വേണം. ശംഖുപുഷ്പം, നാട്ടിന്‍ പുറത്ത് കാണുന്ന മറ്റ് പൂക്കള്‍ എന്നിവ ഉപയോഗിച്ച് വേണം ഇന്നേദിവസത്തെ പൂക്കളം.

ചോതി

ശംഖുപുഷ്പം, കോളാമ്പി, ബാള്‍സ്യം, അരളി എന്നിവയെല്ലാം എടുത്ത് നാല് ലെയര്‍ പൂക്കളം വേണം വിശാഖം ദിനത്തില്‍. വട്ടത്തില്‍ തന്നെയാകണം ഈ ദിവസത്തെയും പൂക്കളം.

വിശാഖം

മന്ദാരം, തെച്ചിപ്പൂ, തൊട്ടാവാടി തുടങ്ങിയ പൂക്കള്‍ ഉപയോഗിച്ച് അഞ്ച് ലെയറില്‍ അനിഴം നാളില്‍ പൂക്കളമൊരുക്കാം. പൂക്കളത്തിന്റെ വലിപ്പം കൂട്ടാം.

അനിഴം

തൃക്കേട്ട നാളിലും നാടന്‍ പൂക്കള്‍ തന്നെ വേണം പൂക്കളത്തിലിടാന്‍, തൃക്കേട്ട നാളില്‍ പൂക്കളമൊരുക്കുമ്പോള്‍ ആറ് ലെയറില്‍ തീര്‍ക്കുന്നതാണ് ഏറ്റവും നല്ലത്.

തൃക്കേട്ട

മൂലം നാളില്‍ ചതുരാകൃതിയില്‍ വേണം പൂക്കണം. വാടാര്‍മല്ലി, തുമ്പ, മുല്ലപ്പൂ, കോളാമ്പി, ചെമ്പരത്തി, പച്ചിലകള്‍ തുടങ്ങിയവയെല്ലാം പൂക്കളത്തിലിടാം. ഏഴ് ലെയറുകള്‍ വേണം.

മൂലം

ഏഴാം നാളില്‍ 8 ലെയറില്‍ പൂക്കളം തീര്‍ക്കാം, ഈ ദിവസമാണ് പൂക്കളത്തില്‍ തൃക്കാക്കരപ്പനെ വെക്കുന്നത്. ഇന്നേദിവസം മുതല്‍ പൂക്കളത്തിന്റെ വലിപ്പം നന്നായി കൂട്ടാം.

പൂരാടം

ഒന്‍പതാം ദിവസം 9 ലെയറുകളുള്ള പൂക്കളം തീര്‍ക്കുന്നതാണ് ഏറ്റവും നല്ലത്. അവസാന നാളിലേക്ക് എത്തുന്നതിനാല്‍ പൂക്കളത്തില്‍ വെറൈറ്റി പിടിക്കാം.

ഉത്രാടം

തിരുവോണത്തിന് തുമ്പപ്പൂവും മറ്റ് പൂക്കളും ചേര്‍ത്ത് പത്ത് ലെയര്‍ പൂക്കളം തീര്‍ക്കാം. തൃക്കാക്കരയപ്പന് നടുക്കായി ചിലര്‍ താമരപ്പൂവ് വെക്കാറുണ്ട്.

തിരുവോണം