11 JAN 2026
Sarika KP
Image Courtesy: Getty Images
ധാരാളം ആരോഗ്യഗുണങ്ങളുള്ള പഴമാണ് ആപ്പിൾ . ദിവസവും ആപ്പിൾ കഴിച്ചാൽ ജീവിതത്തിൽ നിന്ന് ഡോക്ടറെ അകറ്റി നിർത്തും.
പ്രതിരോധ ശേഷി ചർമസംരക്ഷണം മുതലായ നിരവധി ഗുണങ്ങളാണ് ആപ്പിളിനുള്ളത്. അതുകൊണ്ട് തന്നെ മിക്കവരും ഭക്ഷണത്തിൽ ആപ്പിൾ ഉൾപ്പെടുത്താറുണ്ട്.
എന്നാൽ ആപ്പിൾ കാരണം പല്ല് കേടാകാൻ ഇടയുണ്ട്. ആപ്പിളിൽ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് പല്ലിന്റെ ഇനാമൽ ദുർബലമാക്കുന്നു.
പല്ലിന്റെ ഇനാമൽ നശിച്ചാൽ, പല്ലിന് പെട്ടെന്ന് കേടുപാടുകൾ സംഭവിക്കാനും പല്ലുകളിൽ പോടുകൾ വരാനും ഇടയാക്കും.
ആപ്പിൾ ജ്യൂസ് ധാരാളം കുടിക്കുന്നവരിൽ ദന്തരോഗത്തിന്റെ സാധ്യതകൾ കൂടുതലാണെന്നും പഠനം സൂചിപ്പിക്കുന്നു.
അതുകൊണ്ട് തന്നെ ആപ്പിൾ ജ്യൂസ് കുടിച്ച ഉടൻ തന്നെ വെള്ളം ഉപയോഗിച്ച് വായ കഴുകുക. ഇത് പല്ലിൽ പറ്റിപ്പിടിച്ച പഞ്ചസാരയും ആസിഡും നീക്കം ചെയ്യും.
ആപ്പിള്‍ ജ്യൂസ് കുടിക്കുമ്പോൾ പതിയെ സിപ്പ് ചെയ്തോ അല്ലെങ്കില്‍ ഒന്നിലധികം തവണയായോ കുടിക്കുന്നത് ഒഴിവാക്കുക.
ആപ്പിൾ ജ്യൂസ് സ്ട്രോ ഉപയോഗിച്ച് കുടിക്കുമ്പോൾ പല്ലുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്നത് ഒഴിവാക്കും. ഇത് പല്ലിനെ സംരക്ഷിക്കും.