5 December 2025
Nithya V
Image Credit: Getty Images
ഒരുപാട് ഇഷ്ടമുള്ളതും ഏറെ പോഷകഗുണങ്ങളുമുള്ള പഴവർഗമാണ് ആപ്പിൾ. എന്നാൽ ആപ്പിൾ കഴിക്കുന്നത് മരണത്തിന് വരെ കാരണമാകുമെന്ന് അറിയാമോ?
ആപ്പിളിന്റെ കുരുപോലും കളയാതെ കഴിക്കുന്നവരാണ് സൂക്ഷിക്കേണ്ടത്. ആപ്പിൾകുരുവിന്റെ എണ്ണം കൂടുംതോറും അപകടമാണ്.
ആപ്പിൾക്കുരു ചവച്ചരച്ച് കഴിക്കുന്നതിലൂടെ, ദഹന രസവുമായി ചേർന്ന് സയനൈഡ് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള അമിഗ്ഡലിൻ ഉണ്ടാകുന്നു.
അമിഗ്ഡലിനിലെ സയനൈഡും ഷുഗറും ശരീരത്തിൽ പ്രവേശിക്കുകയും പ്രവർത്തനഫലമായി ഹൈഡ്രജൻ സയനൈഡ് രൂപപ്പെടുന്നു.
ഓരോ ആപ്പിൾ കുരുവിലും ഏകദേശം 0.6 മില്ലിഗ്രാം അമിഗ്ഡാലിൻ അടങ്ങിയിരിക്കുന്നുവെന്നാണ് കണക്ക്. ഓരോ കുരുവിനും ഏകദേശം 0.01 മില്ലിഗ്രാം സയനൈഡ് പുറത്തുവിടാൻ കഴിയും.
എന്നാൽ മനുഷ്യ ശരീരത്തിന് അപകടമാകുന്ന സയനൈഡിന്റെ അളവ് ഏകദേശം 50-200 മില്ലിഗ്രാം ആണെന്നാണ് കണക്ക്.
അതായത്, അരച്ചെടുത്ത രൂപത്തിൽ 150-200 ആപ്പിൾ കുരുക്കൾ ശരീരത്തത്തിൽ പ്രവേശിച്ചാലാണ് അപകടം.
ആപ്പിൾ കഴിക്കുമ്പോൾ ചില കുരുക്കൾ വയറ്റിലെത്താറുണ്ട്. ഇത് കുഴപ്പമില്ല. ചവച്ചരക്കാതെ എത്തുന്ന കുരുക്കൾ സയനൈഡ് ഉത്പാദിപ്പിക്കില്ല.