4 December 2025

Nithya V

Image Credits: Getty Images

മഞ്ഞൾ പാലിൽ ചേർത്ത് കുടിച്ചിട്ടുണ്ടോ? സംഭവിക്കുന്നത്... 

ആരോ​ഗ്യ​ഗുണങ്ങളാൽ സമ്പന്നമായ സുഗന്ധവ്യജ്ഞനമാണ് മഞ്ഞൾ. അതിലടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ നിരവധി പോഷകങ്ങള്‍ നല്‍കുന്നവയാണ്.

മഞ്ഞൾ

പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണകരമാണെന്ന് അറിയാമോ? മഞ്ഞൾ‌ പാൽ കുടിക്കുന്നതിലൂടെ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് അറിയാം...

മഞ്ഞൾ പാൽ

പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. കുർകുമിനിൽ ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഇന്‍ഫ്ലമേറ്റി ഗുണങ്ങളുണ്ട്.

പ്രതിരോധശേഷി

ഹൃദ്രോഗ സാധ്യതയെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും മഞ്ഞൾ പാൽ കുടിക്കുന്നതിലൂടെ സാധിക്കും.

ഹൃദയാരോഗ്യം

പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാനും കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താനും ​ഗുണകരമാണ്.

പ്രമേഹം

ദഹനക്കേട്, ഗ്യാസ് കെട്ടി വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ, അസിഡിറ്റി തുടങ്ങിയവയെ തടയാനും ദഹനം മെച്ചപ്പെടുത്താനും മഞ്ഞൾ പാൽ സഹായിക്കും.

ദഹനം

പാലില്‍‌ മഞ്ഞള്‍ ചേര്‍‌ത്ത് കുടിക്കുന്നത് കാത്സ്യം, വിറ്റാമിന്‍ ഡി എന്നിവ ലഭിക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

കാത്സ്യം

പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നതു തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ല ഉറക്കം കിട്ടാനും സഹായിക്കുന്നതാണ്.

ഉറക്കം