04 DEC 2025
TV9 MALAYALAM
Image Courtesy: Getty Images
ഭക്ഷണം പാകം ചെയ്യുന്നതിന് ഇന്ന് കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് ഇൻഡക്ഷൻ സ്റ്റൗവാണ്. ഇതില്ലാത്ത വീടുകൾ ഇപ്പോൾ ചുരുക്കമാണ്.
എളുപ്പത്തിൽ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോകാമെന്നതും പാചകം എളുപ്പത്തിലാക്കുന്നതിനും ഇവ വളരെ സഹായകരമാണ്.
എന്നാൽ പതിവായി വൃത്തിയാക്കിയില്ലെങ്കിൽ ചിലപ്പോൾ ഇവ പെട്ടെന്ന് കേടായി പോയേക്കാം. അത്തരത്തിൽ ഇവയെ എങ്ങനെ സൂക്ഷിക്കണമെന്ന് നോക്കാം.
ഭക്ഷണം തയാറാക്കിയ ഒരു തുണി ഉപയോഗിച്ച് ഇൻഡക്ഷൻ കുക്കറിന് മുകൾ ഭാഗം വൃത്തിയാക്കുക. ഇതിലൂടെ കറകളും ഭക്ഷണാവശിഷ്ടവും നീക്കാവുന്നതാണ്.
ഇൻഡക്ഷൻ കുക്ക് ടോപ്പ് പാത്രങ്ങൾ മാത്രമേ ഇവയിൽ ഉപയോഗിക്കാവൂ. ഗ്ലാസ്, അലുമിനിയം അല്ലെങ്കിൽ സെറാമിക് പാത്രങ്ങൾ ഉപയോഗിക്കാതിരിക്കുക.
ഇൻഡക്ഷൻ സ്റ്റൗവിൽ ഒരിക്കലും ഒഴിഞ്ഞ പാനുകൾ ചൂടാക്കരുത്. ഇത് പാനും സ്റ്റൗവും ഒരുപോലെ കേടുവരുത്തുന്ന പ്രവർത്തിയാണ്.
അസാധാരണമായ ദുർഗന്ധമോ ശബ്ദമോ ഇൻഡക്ഷൻ സ്റ്റൗവിൽ നിന്ന് കേട്ടാൽ അവ ഉടനടി ഓഫ് ചെയ്യുക. ശേഷം അവയിലെ ചൂടും പരിശോധിക്കുക.
സ്റ്റൗ ചൂടായി ഇരിക്കുന്ന സമയത്ത് വൃത്തിയാക്കാൻ മുതിരരുത്. കാരണം വൃത്തിയാക്കുന്ന മിശ്രിതം അതിന്റെ മുകളിൽ ഒഴിച്ചാൽ ചിലപ്പോൾ കേടുവന്നേക്കാം.