04   December 2025

SHIJI MK

Image Courtesy: Getty Images

അപ്പന്‍ഡിസൈറ്റിസ് ഉണ്ടെന്ന് സംശയമുണ്ടോ? ലക്ഷണങ്ങള്‍  ഇവയാണ്

വന്‍കുടലിന്റെ ഭാഗമായ സീക്കത്തിന് താഴെയായി കാണുന്ന ചെറിയ അവയവമാണ് അപ്പന്‍ഡിക്‌സ് എന്ന് പറയുന്നത്. 3 മുതല്‍ 13 സെന്റിമീറ്റര്‍ വരെയാണ് ഇതിന്റെ നീളം.

അപ്പന്‍ഡിക്‌സ്

വയറില്‍ വരുന്ന രോഗങ്ങളില്‍ കൂടുതല്‍ പ്രചാരത്തിലുള്ളതാണ് അപ്പന്‍ഡിസൈറ്റിസ്. നിങ്ങള്‍ക്കും ആ രോഗം ഉണ്ടായിട്ടുണ്ടോ? അല്ലെങ്കില്‍ ഉണ്ടെന്ന് സംശയമുണ്ടോ?

അപ്പന്‍ഡിസൈറ്റിസ്

അപ്പന്‍ഡിക്‌സില്‍ നിന്നും വന്‍കുടലിലേക്ക് എന്തെങ്കിലും തടസമുണ്ടാവുന്ന സമയാണ് അപ്പന്‍ഡിസൈറ്റിസ് എന്ന രോഗം ഉണ്ടാകുന്നത്.

തടസം

മലം കട്ടപിടിച്ച് ചെറിയ കല്ലുപോലെ രൂപപ്പെടുന്നു, അണുബാധ മൂലം വീര്‍ത്ത കുടല്‍ഭിത്തികള്‍, ട്യൂമറുകള്‍ തുടങ്ങിയവയാണ് തടസത്തിന് കാരണമാകുന്നത്.

മലം

എന്നാല്‍ ഇങ്ങനെ തടസമുണ്ടാകുമ്പോള്‍ അപ്പന്‍ഡിക്‌സില്‍ മര്‍ദം ഉണ്ടാകുകയും ക്രമേണ ഭിത്തിയിലേക്കുള്ള രക്തയോട്ടം കുറയുകയും ചെയ്യുന്നു.

പഴുപ്പ്

തക്കസമയത്ത് തന്നെ ചികിത്സ എടുക്കാതിരുന്നാല്‍ അപ്പന്‍ഡിക്‌സ് പൊട്ടി പഴുപ്പ് വയറിനുള്ളില്‍ ബാധിക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തും.

ചികിത്സ

അപ്പന്‍ഡിസൈറ്റിസ് ഉണ്ടാകുമ്പോള്‍ ശരീരം ധാരാളം ലക്ഷണങ്ങള്‍ കാണിക്കുന്നു. അതിലൊരു ലക്ഷണമാണ് പൊക്കിളിന്റെ ഭാഗത്തുള്ള വേദന. ആ വേദന പിന്നിട് വയറിന്റെ താഴേക്ക് വ്യാപിക്കും.

ലക്ഷണം

വിശപ്പില്ലായ്മ, പനി, ഓക്കാനം, ഛര്‍ദി എന്നിവയും അപ്പന്‍ഡിസൈറ്റിസ് രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഇവയില്‍ ഏതെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക.

കൂടാതെ