21 July 2025

Sarika KP

പ്രമേഹമുള്ളവർ കശുവണ്ടി കഴിക്കാമോ?

 Image Courtesy: Getty Images

മാറി കൊണ്ടിരിക്കുന്ന ഭക്ഷണശൈലിയാണ് പ്രമേഹം പോലുള്ള പല ജീവിതശൈലി രോ​ഗങ്ങളുടെയും പ്രധാന കാരണക്കാരൻ.

ജീവിതശൈലി രോഗങ്ങൾ

  ഇത്തരം ജീവിതശൈലി രോ​ഗങ്ങളെ നിയന്ത്രിക്കുന്നതിൽ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണത്തിൻ്റെ പ്രാധാന്യം വളരെ വലുതാണ്.

സമീകൃതവുമായ ഭക്ഷണത്തിൻ്റെ പ്രാധാന്യം

ആരോ​ഗ്യകരമായ കൊഴുപ്പ്, ഫൈബർ, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമാണ് കശുവണ്ടി.  കശുവണ്ടി പ്രമേഹകാർക്ക് കഴിക്കാൻ പറ്റിയൊരു മികച്ച ഭക്ഷണമാണ്.

കശുവണ്ടി

കശുവണ്ടിയിലെ നാരുകൾ കാർബോഹൈഡ്രേറ്റിൻ്റെ ആഗിരണത്തെ മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ

 വൈറ്റമിനുകളും ധാതുക്കളും ഫാറ്റി ആസിഡുകളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കാർബോഹൈഡ്രേറ്റ്സും ഇതിൽ വളരെ കുറവാണ്.

കാർബോഹൈഡ്രേറ്റ്സ് കുറവാണ്

കശുവണ്ടിപ്പരിപ്പിൻ്റെ ഗ്ലൈസെമിക് സൂചിക 25 ആണ്, ഇത് പ്രമേഹ രോഗികൾക്ക് സുരക്ഷിതമായി കഴിക്കാവുന്ന ഭക്ഷണങ്ങളിൽ ഒന്നാണ്.

ഗ്ലൈസെമിക് സൂചിക

സമീകൃതാഹാരത്തിൽ കശുവണ്ടി ചേർക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനോ ഉയർന്ന രക്തത്തിലെ ഗ്ലൂക്കോസ് അളവ് കുറയ്ക്കാനുമൊക്കെ സഹായിക്കാറുണ്ട്.

 ശരീരഭാരം നിയന്ത്രിക്കാൻ

പ്രമേഹമുള്ളവർ എപ്പോഴും ​ഗ്ലൈസമിക് സൂചിക പരിശോധിച്ച ശേഷം ഇത്തരം ഭക്ഷണം തിരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം.

ഗ്ലൈസമിക് സൂചിക പരിശോധിക്കുക