26  February 2026

ASHLI C

വരണ്ട ചുണ്ടാണോ പ്രശ്നം? വഴിയുണ്ട്

Image Credit: Getty Images

ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് വരണ്ട ചുണ്ടുകൾ.

ചുണ്ട് 

 വരണ്ട ചുണ്ടുകൾ മാറ്റാനും മൃദുവും സൗന്ദര്യമുള്ളതും ആക്കാൻ വീട്ടിൽ തന്നെ വഴികളുണ്ട്.

 പോംവഴി

വരണ്ട ചുണ്ട് അകറ്റുന്നതിനായി അര ടീസ്പൂൺ പഞ്ചസാരയിൽ അല്പം തേൻ കലർത്തി ചുണ്ടുകളിൽ മെല്ലെ ഉരസുക.

 വഴികൾ

 ചുണ്ടുകളിലെ കറുപ്പകറ്റാൻ ബീറ്റ്റൂട്ട് നീര് പുരട്ടുന്നത് ഫലപ്രദമാണ്.

 ബീറ്റ്റൂട്ട്

 ചുണ്ടുകൾ വരളുന്നു എന്ന് തോന്നിയാൽ അല്പം വെളിച്ചെണ്ണയോ അല്ലെങ്കിൽ നെയ്യോ പുരട്ടുക.

 വഴികൾ

കറ്റാർവാഴയുടെ ജെല്ല് ചുണ്ടകളിൽ പുരട്ടുന്നത് വിണ്ടുകീറൽ മാറ്റാനും ചുണ്ടിനു കുളിർമ നൽകാനും സഹായിക്കും.

 കറ്റാർവാഴ

പാൽപ്പാട ചുണ്ടുകളിൽ പുരട്ടുന്നത് ചുണ്ടുകൾക്ക് സ്വാഭാവികമായ ചുവപ്പ് നിറവും മൃദുത്വവും നൽകാൻ സഹായിക്കും.

 പാൽപ്പാട

ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞാൽ ചുണ്ട് വരളും. അതിനാൽ ശരീരത്തിന്റെ ആവശ്യത്തിനനുസരിച്ച് നന്നായി വെള്ളം കുടിക്കുക.

 വെള്ളം