25  February 2026

SHIJI MK

മാങ്ങ ഫ്രിഡ്ജില്‍ വര്‍ഷങ്ങളോളം സൂക്ഷിക്കാം; ഈ ട്രിക്ക് പ്രയോഗിച്ചാല്‍ മതി

Image Credit: Getty Images

മാമ്പഴ സീസണ്‍ ആരംഭിച്ച് കഴിഞ്ഞു, ഇനി വീടുകളിലും കടകളിലുമെല്ലാം വിവിധ തരത്തിലുള്ള മാങ്ങകള്‍ കാണാനാകും. ഓരോ മാമ്പഴവും രുചിയുടെയും വലുപ്പത്തിന്റെയും കാര്യത്തില്‍ വ്യത്യസ്തമാണ്.

മാങ്ങ

മാങ്ങ കഴിക്കാന്‍ എടുക്കും മുമ്പായിരിക്കും ചിലപ്പോഴത് കേടുവന്ന് പോകാറുണ്ട്. അധിക ദിവസം കേടുകൂടാതെ എടുത്തുവെക്കാനും സാധിക്കാറില്ല. ഇവിടെ നമുക്ക് സഹായകമാകുന്നത് ഫ്രിഡ്ജാണ്.

എന്നാല്‍

ഫ്രിഡ്ജില്‍ വെച്ചാല്‍ എത്ര നാള്‍ വേണമെങ്കിലും ഭക്ഷണ സാധനങ്ങള്‍ കേടുകൂടാതിരിക്കും എന്നാണ് പലരുടെയും ധാരണ. എന്നാല്‍ വര്‍ഷങ്ങളോളം ഒന്നും മാങ്ങ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാനാകില്ല.

ഫ്രിഡ്ജില്‍

പച്ചമാങ്ങയാണ് നിങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതെങ്കില്‍ രണ്ടാഴ്ച വരെയേ കേടുകൂടാതെ ഇരിക്കുകയുള്ളൂ. ഇതില്‍ കൂടുതല്‍ വെച്ചാല്‍ ചീഞ്ഞുപോകുമെന്ന കാര്യം ഉറപ്പാണ്.

പച്ചമാങ്ങ

പഴുത്ത മാങ്ങയ്ക്ക് പുറത്താണെങ്കിലും ഫ്രിഡ്ജിലാണെങ്കിലും അധികം ആയുസില്ല, പെട്ടെന്ന് കേടുവന്ന് പോകും. 7 ദിവസം വരെ മാത്രമേ ഫ്രിഡ്ജില്‍ പോലും ഇത് സൂക്ഷിക്കാനാകൂ.

പഴുത്ത മാങ്ങ

പഴുത്ത മാങ്ങ പ്ലാസ്റ്റിക് ബാഗുകളിലാക്കി സൂക്ഷിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഫ്രിഡ്ജില്‍ പ്രത്യേക പാത്രങ്ങളിലാക്കിയും വെക്കാവുന്നതാണ്. ഇത് കൂടുതല്‍ കാലം നിലനില്‍ക്കാന്‍ സഹായിക്കും.

സൂക്ഷിക്കാനുള്ള വഴി

പച്ചമാങ്ങ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് വെക്കുന്നതാണ് നല്ലത്. നന്നായി മുറിച്ച് എയര്‍ ടൈറ്റായ പാത്രത്തിലാക്കി ഫ്രീസ് ചെയ്‌തോ അല്ലെങ്കില്‍ സാധാരണ രീതിയിലോ ഫ്രിഡ്ജില്‍ വെക്കാം.

മുറിക്കാം