24 February 2026
Jayadevan A M
Image Courtesy: Getty
ദോശയ്ക്കും, അപ്പത്തിനുമൊപ്പം കടലക്കറിയാണ് പലരുടെയും ഫേവറിറ്റ്. എന്നാല്‍ തലേദിവസം കടല വെള്ളത്തിലിടാന്‍ മറന്നാല്‍ എന്തു ചെയ്യും?
തലേന്ന് കടല വെള്ളത്തില്‍ കുതിര്‍ക്കാന്‍ മറന്നാലും വിഷമിക്കേണ്ടതില്ല. ചില ട്രിക്കുകളിലൂടെ ആ പ്രശ്‌നം പരിഹരിക്കാം
കടല നന്നായി കഴുകുക. തുടര്‍ന്ന് കടല ഒരു പാത്രത്തിലാക്കി അതിലേക്ക് തിളച്ച വെള്ളം നല്ലതു പോലെ ഒഴിക്കുക.
അല്ലെങ്കില്‍ പ്രഷര്‍ കുക്കറില്‍ തിളച്ച വെള്ളം ചേര്‍ത്ത് 10 മിനിറ്റോളം തിളപ്പിച്ചാലും മതി. തുടര്‍ന്ന് ഒരു മണിക്കൂര്‍ മൂടി വയ്ക്കുക
ഇതിനുശേഷം കടല വെള്ളത്തില്‍ കുതിര്‍ത്തതുപോലെയാകും. തുടര്‍ന്ന് സാധാരണ ചെയ്യുന്നതുപോലെ വേവിച്ചെടുക്കാം.
കടല കൂടുതല്‍ മൃദുവാകാന്‍ വേവിക്കുമ്പോള്‍ തണുത്ത വെള്ളം ഒഴിക്കുന്നതിന് പകരം ചൂടുവെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്.
കടല മൃദുവാകാന്‍ വേറൊരു മാര്‍ഗം മുണ്ട്. വേവിക്കുന്ന വെള്ളത്തില്‍ ഒരു നുള്ള് ബേക്കിങ് സോഡ ചേര്‍ക്കുക. കാൽ ടീസ്പൂണിൽ താഴെ മാത്രം ബേക്കിംഗ് സോഡ ചേർക്കുക
ബേക്കിങ് സോഡ അമിതമായി ഉപയോഗിക്കരുത്. അങ്ങനെ ചെയ്താല്‍ കടല അമിതമായി വെന്ത് ഉടഞ്ഞുപോകാന്‍ സാധ്യതയുണ്ട്