30 MAY 2025

TV9 MALAYALAM

പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ? എത്രയെണ്ണം കഴിക്കാം

Image Courtesy: FREEPIK

ഇന്നത്തെ കാലത്ത് മിക്കവരിലും കണ്ടുവരുന്ന ഒരു രോ​ഗമാണ് പ്രമേഹം. ഇഷ്ടമുള്ള ഭക്ഷണം പോലും ആസ്വദിച്ച് കഴിക്കുന്നതിന് വില്ലനാണ് പ്രമേ​ഹം.

പ്രമേഹം

എന്നാൽ പലരുടെയും സംശയമാണ് പ്രമേഹ രോ​ഗികൾക്ക് മാമ്പഴം കഴിക്കാമോ, എത്രവീധം കഴിക്കാം എന്നിങ്ങനെയുള്ള കാര്യങ്ങൾ.

മാമ്പഴം

മാമ്പഴത്തിൽ നാച്വറൽ ഷുഗർ കൂടുതലായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കും. കൂടിയ അളവിൽ കഴിച്ചാൽ അപകടമാണ്.

കൂടിയ അളവിൽ

മാമ്പഴത്തിൽ നാച്വറൽ ഷുഗർ ധാരാളമുണ്ട്. ഇത് പ്രമേഹരോഗികൾക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലുള്ളവർക്കും അത്ര നല്ലതാകില്ല.

നാച്വറൽ ഷുഗർ

പ്രമേഹരോഗികൾക്കും മിതമായ അളവിൽ മാമ്പഴം കഴിക്കാവുന്നതാണ്. പക്ഷേ അളവ് വളരെയധികം ശ്രദ്ധിക്കണമെന്നു മാത്രം.

അളവ്

ആഴ്ചയിൽ ഒന്നോ രണ്ടോ ചെറിയ കഷണം മാമ്പഴം കഴിക്കാം. ഇതോടൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഭക്ഷണവും കഴിക്കുക.

ഭക്ഷണവും

ഭക്ഷണത്തിൽ എന്ത് ഉൾപ്പെടുത്തുമ്പോഴും അതിനുമുൻപ് രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കേണ്ടതാണ്. അതിന് ഗ്രീക്ക് യോഗർട്ടോ ബദാമോ കഴിക്കാം.

 ഗ്രീക്ക് യോഗർട്ട്

പ്രമേഹരോഗികൾ മാമ്പഴം പൂർണമായും ഒഴിവാക്കേണ്ടതില്ല. ഭക്ഷണത്തിൽ കൃത്യമായ അളവിൽ ഒപ്പം ബാലൻസ്ഡ് ചെയ്ത് മാമ്പഴം ഉൾപ്പെടുത്താം.

ഒഴിവാക്കേണ്ടതില്ല