ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ആൻ്റിഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ

30 May 2025

Abdul Basith

Pic Credit: Unsplash

നമ്മുടെ ഡയറ്റിൽ ആൻ്റിഇൻഫ്ലമേറ്ററി ഭക്ഷണം ഉൾപ്പെടുത്തേണ്ടത് ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. ഇങ്ങനെ ചില ഭക്ഷണങ്ങൾ പരിശോധിക്കാം.

ആൻ്റിഇൻഫ്ലമേറ്ററി

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിൻ എന്ന പദാർത്ഥം ആൻ്റി ഇൻഫ്ലമേറ്ററി, ആൻ്റി ഓക്സിഡൻ്റ് ഗുണങ്ങൾ ഉള്ളതാണ്. മഞ്ഞൾ ഡയറ്റിൽ ഉൾപ്പെടുത്തുക.

മഞ്ഞൾ

സ്ട്രോബെറി, ബ്ലാക്ക്ബെറി, ബ്ലൂബെറി തുടങ്ങിയ ബെറികളിലും ആൻ്റിഇൻഫ്ലമേറ്ററി പ്രോപ്പർട്ടികൾ ഉണ്ട്. ആന്തോസയാനിൻസ് എന്ന ആൻ്റി ഓക്സിഡൻ്റാണ് ഉള്ളത്.

ബെറി

വൈറ്റമിൻസ്, ഫൈബർ, ആൻ്റിഓക്സിഡൻ്റ്സ് തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്നതാണ് ഇലക്കറികൾ. ഇത് ഇൻഫ്ലമേഷൻ കുറയ്ക്കും.

ഇലക്കറികൾ

ചെറിയ മീനുകളല്ല, മാംസമുള്ള വലിയ മീനുകളാണ് കഴിക്കേണ്ടത്. ഇവയിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ഇൻഫ്ലമേഷന് പറ്റിയ പരിഹാരമാണ്.

മത്സ്യം

ബദാം, കശുവണ്ടി തുടങ്ങിയ നട്ട്സിൽ ഹെൽത്തി ഫാറ്റും ഫൈബറുമൊക്കെ അടങ്ങിയിരിക്കുന്നു. ഇവയിൽ ആൻ്റിഓക്സിഡൻ്റുകളുമുണ്ട്.

നട്ട്സ്

ഒലിവ് ഓയിലിൽ മോണോസാച്ചുറേറ്റഡ് ഫാറ്റും ആൻ്റി ഇൻഫ്ലമേറ്ററി പ്രോപ്പർട്ടികളും ധാരാളമായി അടങ്ങിയിട്ടുണ്ട്. പാചകം ചെയ്യാൻ ഒലിവ് എണ്ണ ഉപയോഗിക്കാം.

ഒലിവ് ഓയിൽ

തക്കാളി ലൈസോപീൻ കൊണ്ട് സമ്പന്നമാണ്. പാചകം ചെയ്യുമ്പോൾ ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുന്ന ആൻ്റി ഓക്സിഡൻ്റാണിത്. 

തക്കാളി