28 May 2026

ASHLI C

മുളപ്പിച്ച പയറിൽ പ്രോട്ടീൻ കുറവായിരിക്കുമോ? ഇതറിഞ്ഞോളൂ

Image Courtesy: Getty Images 

സാധാരണ പയറിനേക്കാൾ കൂടുതൽ പ്രോട്ടീൻ മുളപ്പിച്ച പയറിൽ ഉണ്ടായിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രോട്ടീൻ മാത്രമല്ല മറ്റു ഗുണങ്ങളും നമുക്ക് ലഭിക്കുന്നു.

മുളപ്പിച്ച പയർ

മുളപ്പിച്ച പയറിൽ കൂടുതൽ ഗുണകരമായ പ്രോട്ടീൻ ആണ് ഉണ്ടാവുക. ഇത് ശരീരത്തിൽ പെട്ടെന്ന് ആ​ഗിരണം ചെയ്യപ്പെടുന്നു.

 ഗുണനിലവാരം

സാധാരണ പയറുവർഗ്ഗങ്ങൾ കഴിക്കുമ്പോൾ ചിലർക്ക് ഗ്യാസ് അല്ലെങ്കിൽ വയറെരിച്ചിൽ ഉണ്ടാകാറുണ്ട്. മുളപ്പിച്ച പയർ ദഹനം കൂടുതൽ സുഗമമാക്കുന്നു.

ദഹനം

പയറിലുള്ള ഫൈറ്റിക് ആസിഡ് പോലുള്ള ഘടകങ്ങൾ ശരീരത്തിലേക്ക് പ്രോട്ടിനും മറ്റും മിനറലുകളും ആഗിരണം ചെയ്യുന്നത് തടയും. മുളപ്പിക്കുന്നതിലൂടെ ഫൈറ്റിക് ആസിഡ്  അളവ് ഗണ്യമായി കുറയുന്നു.

 പോഷക വിരുദ്ധ ഘടകങ്ങൾ

പയർ മുളപ്പിക്കുമ്പോൾ അതിലെ വിറ്റാമിൻ സിയുടെ അളവ് ഗണ്യമായി വർദ്ധിക്കുന്നു. ഇത് ശരീരത്തിന് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.

 വൈറ്റമിൻ സി

മുളപ്പിച്ച പയറിൽ കലോറിയും കൊഴുപ്പും വളരെ കുറവാണ്. പ്രോട്ടീനും നാരുകളും കൂടുതലായിരിക്കും. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ലതാണ്.

കുറഞ്ഞ കലോറി

ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ പേശികളുടെ ആരോഗ്യത്തിന് ഇത് വളരെ നല്ലതാണ്.

പേശികളുടെ ആരോഗ്യം

മുളപ്പിച്ച പയറിലെ പൊട്ടാസ്യവും അഗ്നിശവും രക്തസമ്മർദ്ദം നിയന്ത്രിക്കുവാനും അതുവഴി ഹൃദയാരോഗ്യത്തെയും സംരക്ഷിക്കുന്നു.

 ഹൃദയാരോഗ്യം