24 MAY 2026

NEETHU VIJAYAN

വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?

Image Courtesy: Getty Images 

എല്ലാ വീടുകളിലും വെളുത്തുള്ള ഒരു അത്യാവശ്യ ഘടകമാണ്. ഭക്ഷണത്തിന് രുചി നൽകുക മാത്രമല്ല ആരോ​ഗ്യ ​ഗുണങ്ങളാലും വെളുത്തുള്ളി കേമനാണ്.

വെളുത്തുള്ളി

വെളുത്തുള്ളി സാധാരണയായി നമ്മൾ പുറത്തുവയ്ക്കാറാണ് പതിവ്. എന്നൽ ചിലരെങ്കിൽ ഇത് വൃത്തിയാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. ഏതാണ മികച്ചത്.

സൂക്ഷിക്കേണ്ടത്

 ഫ്രിഡ്ജിലെ തണുപ്പും ഈർപ്പവും വെളുത്തുള്ളിയിൽ പൂപ്പൽ  പിടിക്കാൻ കാരണമാകാറുണ്ട്. കൂടാതെ ഇത് പെട്ടെന്ന് മുളയ്ക്കുകയും ചെയ്യും.

ഫ്രിഡ്ജിൽ

അമിതമായി തണുപ്പ് തട്ടുന്നതോടെ വെളുത്തുള്ളിയുടെ തനതായ ഗന്ധവും ഔഷധഗുണവും നഷ്ടപ്പെടുന്നു. ഇത് കറികൾക്ക് ശരിയായ രുചി നൽകാതാവും.

രുചി കുറയ്ക്കും

വെളുത്തുള്ളി എപ്പോഴും മുറിയിലെ താപനിലയിൽ, വായു സഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിക്കുക. പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കി നെറ്റ് ബാഗുകളോ കുട്ടകളോ ഉപയോ​ഗിക്കാം.

പുറത്ത്

വെളുത്തുള്ളി തൊലി കളഞ്ഞ് അരിഞ്ഞുവെച്ചതാണെങ്കിലോ, പേസ്റ്റ് രൂപത്തിലാക്കിയതാണെങ്കിലോ വായു കടക്കാത്ത പാത്രത്തിലാക്കി  ഫ്രിഡ്ജിൽ സൂക്ഷിക്കാം.

പേസ്റ്റ്

തോലിയോട് കൂടി വെളുത്തുള്ളി പുറത്തും, തൊലി കളഞ്ഞത് അടച്ചുറപ്പുള്ള പാത്രത്തിൽ ഫ്രിഡ്ജിലും സൂക്ഷിക്കാവുന്നതാണ്.  

ശ്രദ്ധിക്കേണ്ടത്