27 May 2026
Jayadevan A M
Image Courtesy: Getty Images
ചോക്ലേറ്റ് കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം എപ്പോഴാണെന്ന് അറിയാമോ? ചോക്ലേറ്റ് കഴിക്കേണ്ട കൃത്യമായ സമയങ്ങൾ പരിശോധിക്കാം
ഡാർക്ക് ചോക്ലേറ്റും സാധാരണ മിൽക്ക് ചോക്ലേറ്റും ശരീരത്തിൽ പ്രവർത്തിക്കുന്നത് വ്യത്യസ്ത രീതികളിലാണ്. അതേക്കുറിച്ച് നോക്കാം
രാവിലെ പ്രഭാതഭക്ഷണത്തോടൊപ്പം അല്ലെങ്കിൽ അതിന് തൊട്ടുപിന്നാലെ അല്പം ചോക്ലേറ്റ് കഴിക്കുന്നത് വളരെ നല്ലതാണ്
വർക്കൗട്ടിന് 30 മിനിറ്റ് മുൻപ് ഒരു കഷ്ണം ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലത്. വ്യായാമത്തിന് ശേഷം കഴിക്കുന്നത് പേശികളുടെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു
ഉച്ചകഴിഞ്ഞ്, സാധാരണയായി 3 മണിക്കും 4 മണിക്കും ഇടയിൽ ചായയ്ക്കോ കാപ്പിക്കോ പകരം ഒരു ചെറിയ കഷ്ണം ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഉന്മേഷം തരും
രാത്രി ഉറങ്ങുന്നതിന് മുൻപ് ചോക്ലേറ്റ് കഴിക്കുന്നത് ഒഴിവാക്കുക. ചോക്ലേറ്റിലുള്ള കഫീൻ, തിയോബ്രോമിൻ എന്നീ ഘടകങ്ങൾ നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തിയേക്കാം.
ഡാർക്ക് ചോക്ലേറ്റ് ഹൃദയാരോഗ്യത്തിന് മികച്ചത്, സമ്മർദ്ദം കുറയ്ക്കുന്നു. മിൽക്ക് ചോക്ലേറ്റ് രുചി കൂടുതൽ, എന്നാൽ കലോറി കൂടുതലാണ്
ദിവസവും 20-30 ഗ്രാം (ഒന്നോ രണ്ടോ ചെറിയ കഷ്ണം) ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതാണ് നല്ലത്. അമിതമായി കഴിക്കരുത്