24 May 2026

Aswathy Balachandran

പ്രഭാതഭക്ഷണം  സ്കിപ്പ് ചെയ്യേണ്ട,  ഇതാ ഒരു  പകരക്കാരൻ

 Image Courtesy: Getty Images

ഓഫീസ് തിരക്കും സമയക്കുറവും കാരണം പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ക്ഷീണം, തലവേദന, ഉന്മേഷക്കുറവ്, മെറ്റബോളിസം കുറയുക എന്നിവയ്ക്ക് കാരണമാകും.

ഒഴിവാക്കരുത്

ഓട്സിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ ഇത് ദഹനത്തെ സഹായിക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

ഗുണങ്ങൾ

ഡ്രൈ ഫ്രൂട്ട്സ്, നട്ട്സ്, സീഡ്സ് എന്നിവ ചേർത്ത ഹെൽത്തി കോൺഫ്ലേക്‌സ് മിക്‌സുകൾ കുറഞ്ഞ സമയത്തിനുള്ളിൽ തയാറാക്കാൻ കഴിയുന്ന മികച്ച പ്രഭാതഭക്ഷണമാണ്.

കോൺഫ്ലേക്‌സ്

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും ജിമ്മിൽ പോകുന്നവർക്കും ബ്രേക്ക്ഫാസ്റ്റിന് പകരം തിരഞ്ഞെടുക്കാവുന്ന ഒന്നാണ് സ്മൂത്തികൾ. 

സ്മൂത്തി 

ഇത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിനൊപ്പം അമിത കാലറി ഒഴിവാക്കാനും സഹായിക്കും.

ഹെൽത്തി ട്രെൻഡ്

ഓട്സ്, വാഴപ്പഴം, പാൽ, ഈന്തപ്പഴം, പീനട്ട് ബട്ടർ എന്നിവ ചേർത്ത് വേഗത്തിൽ തയാറാക്കാവുന്ന ഈ സ്മൂത്തി പ്രഭാതഭക്ഷണത്തിന് പകരമായി കഴിക്കാവുന്ന മികച്ചൊരു എനർജി ഡ്രിങ്കാണ്.

ഓട്സ്-ബനാന സ്മൂത്തി

മാംഗോ-ഓട്സ് സ്മൂത്തി, പാലക് സ്മൂത്തി എന്നിവ പ്രഭാതഭക്ഷണം ഹെവിയായി കഴിക്കാൻ ഇഷ്ടപ്പെടാത്തവർക്ക് പരീക്ഷിക്കാവുന്ന രുചികരമായ ഓപ്ഷനുകളാണ്.

പഴങ്ങളും പച്ചക്കറികളും

സ്മൂത്തികൾ തയാറാക്കുമ്പോൾ മധുരത്തിനായി പഞ്ചസാര ഉപയോഗിക്കുന്നതിന് പകരം തേൻ, ഈന്തപ്പഴം എന്നിവ ചേർക്കുന്നത് ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യും.

പഞ്ചസാര