25 July 2026

ASHLI C

ഇതൊക്കെയാണോ ഡിപ്രഷന്റെ ലക്ഷണങ്ങൾ?

Image Courtesy: Getty Images 

ഡിപ്രഷൻ എന്നത് വെറുമൊരു താൽക്കാലികമായ അവസ്ഥയല്ല. അതൊരു വ്യക്തിയുടെ ചിന്തകളെയും വികാരങ്ങളെയും ദൈനംദിന ജീവിതത്തെയും ബാധിക്കുന്ന അവസ്ഥയാണ്.

വിഷാദം

കാരണം ഒന്നുമില്ലാതെ എപ്പോഴും സങ്കടം തോന്നുക, മനസ്സ് എപ്പോഴും ശൂന്യമായിരിക്കുക തുടങ്ങിയ അവസ്ഥ പലപ്പോഴും ഡിപ്രഷന്റെ ലക്ഷണമാണ്.

വിട്ടുമാറാത്ത സങ്കടവും ശൂന്യതയും

മുമ്പ് വളരെ താല്പര്യത്തോടെ ചെയ്ത പല കാര്യങ്ങളോടും ഇന്ന് യാതൊരു വിധത്തിലുള്ള താല്പര്യം തോന്നാത്ത അവസ്ഥ.

താല്പര്യമില്ലായ്മ

എപ്പോഴും ഒട്ടും ഊർജ്ജം ഇല്ലാത്ത പോലെ എന്ത് കാര്യം ചെയ്യുമ്പോഴും കഠിനമായ തളർച്ച അനുഭവപ്പെടുക.

ഊർജ്ജം ഇല്ലായ്മ

 ചിലർക്ക് ഒട്ടും വിഷമം ഇല്ലാത്തതുപോലെയും ഭാരക്കുറവും അനുഭവപ്പെടും. മറ്റുചിലർ അനാവശ്യമായി ഭക്ഷണം കഴിക്കുകയും ഭാരം വർദ്ധിക്കുകയും ചെയ്യും.

വിശപ്പും ഭാരവും

താൻ ഒന്നിനും കൊള്ളില്ല എന്ന ചിന്ത എല്ലാ കാര്യങ്ങളും തനിക്കെതിരാണ് തന്നെ ആരൊക്കെയോ ഒറ്റപ്പെടുത്തുന്നു എന്നുള്ള തോന്നൽ. ആത്മാഭിമാനം ഇല്ലായ്മ.

ആത്മാഭിമാനക്കുറവും കുറ്റബോധവും

ചെയ്യുന്ന ഒരു കാര്യത്തിലും പൂർണ്ണമായ ശ്രദ്ധ നൽകാൻ കഴിയാതെ വരിക. എല്ലാം പാതിവഴിയിൽ നിർത്തുക.

ശ്രദ്ധ കേന്ദ്രീകരിക്കാൻ

ജീവിതത്തിൽ മുന്നോട്ടു പോകാൻ നമുക്ക് ആവശ്യം പ്രതീക്ഷകളാണ് അത് ഇല്ലാത്തതും ഇതിന്റെ വലിയൊരു പ്രശ്നമാണ്.

 പ്രതീക്ഷയില്ലായ്മ