23 July 2026

Jayadevan A M

ഗ്രീന്‍ ടീ കുടിക്കേണ്ടത് എപ്പോള്‍?

Image Courtesy: Getty Images

ഗ്രീൻ ടീ ആരോഗ്യസംരക്ഷണത്തിന് ഏറ്റവും മികച്ച പാനീയങ്ങളിലൊന്നാണ്. എപ്പോൾ, എങ്ങനെ കുടിക്കണം എന്ന് വ്യക്തമായി അറിഞ്ഞിരിക്കണം

ഗ്രീന്‍ ടീ

പ്രഭാതഭക്ഷണത്തിന് 1-2 മണിക്കൂർ ശേഷം കുടിക്കുന്നത് ഉന്മേഷവും മെറ്റാബോളിസവും വർധിപ്പിക്കാൻ സഹായിക്കും.

അനുയോജ്യമായ സമയം

വ്യായാമം ചെയ്യുന്നതിന് 30 മിനിറ്റ് മുമ്പ് ഗ്രീൻ ടീ കുടിക്കുന്നത് കൊഴുപ്പ് വേഗത്തിൽ എരിച്ചുകളയാൻ സഹായിക്കും

വ്യായാമത്തിന് മുമ്പ്

ഉച്ചഭക്ഷണത്തിന് അല്ലെങ്കിൽ അത്താഴത്തിന് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് കുടിക്കുന്നത് ദഹനം സുഗമമാക്കാന്‍ നല്ലത്‌

ഭക്ഷണത്തിന് ശേഷം

വെറും വയറ്റിൽ കുടിക്കരുത്. ഗ്രീൻ ടീയിലുള്ള 'ടാന്നിനുകൾ' വയറ്റിൽ അസിഡിറ്റിക്കും വയറുവേദനയ്ക്കും കാരണമാകും.

ശ്രദ്ധിക്കുക

ഭക്ഷണത്തോടൊപ്പം കുടിക്കരുത്. ഭക്ഷണത്തിലുള്ള അയൺ, കാൽസ്യം എന്നിവ ശരീരം ആഗിരണം ചെയ്യുന്നത് തടയാൻ ഗ്രീൻ ടീ കാരണമാകാം

ഭക്ഷണത്തോടൊപ്പം

ചെറിയ അളവിൽ കഫീൻ അടങ്ങിയിട്ടുള്ളതിനാൽ ഉറക്കമില്ലായ്മയ്ക്ക് കാരണമായേക്കാം. കിടക്കുന്നതിന് കുറഞ്ഞത് 2-3 മണിക്കൂർ മുമ്പെങ്കിലും കുടിക്കണം

രാത്രി വൈകി കുടിക്കരുത്

ദിവസവും 2 മുതൽ 3 കപ്പ് വരെ ഗ്രീൻ ടീ കുടിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും അനുയോജ്യം. അമിതമായി കുടിക്കാതിരിക്കുക

എത്ര ഗ്ലാസ്