24 July 2026
NEETHU VIJAYAN
Image Courtesy: Getty Images
പൂന്തോട്ടത്തിൽ ധാരാളം ചെടികൾ തിങ്ങിനിറഞ്ഞ് നിൽക്കുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. പൂക്കളും ശലഭങ്ങളും എല്ലാം ആ ഭംഗിയുടെ ഭാഗമാണ്.
എന്നാൽ ചെടികൾ നന്നായി പരിപാലിച്ചില്ലെങ്കിൽ അതിൽ കീടങ്ങളും മറ്റും വന്ന് നശിപ്പിക്കുകയും ചെയ്യും. വലിയ ചെലവില്ലാതെ എങ്ങനെ ചെടികൾ വേഗത്തിൽ വളർത്താമെന്ന് നോക്കാം.
വിലകൂടിയ വളങ്ങളും കീടനാശിനികളും ഇല്ലാതെ തന്നെ, നമ്മുടെ അടുക്കളയിലെ ചില ചെറിയ സാധനങ്ങൾ ഉപയോഗിച്ച് എങ്ങനെ ചെടികൾ വളർത്താമെന്ന് അറിഞ്ഞാലോ.
ഉപയോഗിച്ച ചായപ്പൊടി നന്നായി കഴുകി ഉണക്കുക. ഇത് ചെടികളുടെ ചുവട്ടിലിട്ടാൽ ചെടികൾക്ക് ആവശ്യത്തിന് നൈട്രജൻ ലഭിക്കും. റോസാച്ചെടികൾ വളരെ നല്ലതാണ്.
മുട്ടത്തോട് നന്നായി കഴുകി ഉണക്കി പൊടിച്ച് ചെടികളുടെ ചുവട്ടിലിടാം. തക്കാളി, മുളക് എന്നിവയിലെ തണ്ട് ബലപ്പെടാനും കാൽസ്യം ലഭിക്കാനും ഇത് സഹായിക്കും.
സവാളയുടെ തോൽ 24 മണിക്കൂർ വെള്ളത്തിലിട്ടു വെക്കുക. ആ വെള്ളം അരിച്ചെടുത്ത് ചെടികളിൽ തളിക്കാം. ചെടികൾക്ക് നല്ല പ്രതിരോധശേഷി ലഭിക്കും .
വീട്ടിൽ അരിയും പയറുവർഗ്ഗങ്ങളും കഴുകുന്ന വെള്ളം നേരിട്ട് ചെടികൾക്ക് ഒഴിച്ചുകൊടുക്കാം. ഉപകാരികളായ സൂക്ഷ്മജീവികളെ വളർത്താൻ ഇത് സഹായിക്കും.