24 July 2026

Nithya V

ആഴ്ചയിൽ എത്ര ദിവസം മുടിയിൽ എണ്ണ തേയ്ക്കണം? 

Photo Credit: Getty Images

തലമുടിയിൽ എണ്ണ തേക്കുന്നത് നമ്മുടെ നാട്ടിലെ പ്രധാന രീതികളിലൊന്നാണ്. എന്നാൽ, എണ്ണ തേക്കുന്നതിന്റെ ശരിയായ രീതി അറിയാമോ?

എണ്ണ

മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ ശരിയായ രീതിയിൽ എങ്ങനെ എണ്ണ തേക്കാമെന്ന് നോക്കിയാലോ, മുടികൊഴിച്ചിലിനും താരനും അകറ്റാൻ ഇത് സഹായിക്കും.

ശരിയായ രീതി

തണുത്ത എണ്ണ നേരിട്ട് തലയോട്ടിയിൽ തേക്കുന്നതിനേക്കാൾ നല്ലത് നേരിയ തോതിൽ ചൂടാക്കിയ എണ്ണ ഉപയോഗിക്കുന്നതാണ്.

ചൂടാക്കുക

ചെറുചൂടുള്ള എണ്ണ തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടിയുടെ വേരുകളിലേക്ക് എണ്ണ എളുപ്പത്തിൽ ഇറങ്ങിച്ചെല്ലാൻ സഹായിക്കുകയും ചെയ്യും.

രക്തയോട്ടം

എണ്ണ ആദ്യം തലയോട്ടിയിലാണ് തേച്ചുപിടിപ്പിക്കേണ്ടത്. വിരലുകളുടെ തുമ്പുകൊണ്ട് മൃദുവായി വട്ടത്തിൽ മസാജ് ചെയ്യുക.

മസാജ്

അതുപോലെ, പലരും രാത്രി മുഴുവൻ എണ്ണ തലയിൽ വെച്ച് ഉറങ്ങാറുണ്ട്. എന്നാൽ ഇത് തെറ്റായ രീതിയാണ്. എണ്ണ തേച്ച ശേഷം മുടി മുറുക്കി കെട്ടരുത്.

എത്ര സമയം

കുറെ സമയം എണ്ണ തലയിൽ വെച്ചാൽ തലയോട്ടിയിലെ സുഷിരങ്ങൾ അടയുകയും പൊടിയും അഴുക്കും അടിഞ്ഞുകൂടുകയും ചെയ്യും.

മുടിക്കൊഴിച്ചിൽ

ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം മുടിയിൽ എണ്ണ തേക്കുന്നതാണ് ഏറ്റവും അനുയോജ്യം. അമിതമായി എണ്ണ തേക്കുന്നത് തലയോട്ടിയിലെ സ്വാഭാവിക ഈർപ്പം നഷ്ടപ്പെടുത്താം.

എത്ര തവണ