18 December 2025
Sarika KP
Image Credit: Getty Images
നിങ്ങള്‍ ഒരു കോഫി ലവര്‍ ആണോ? എന്നാൽ ജീവിതത്തിൽ ഒരിക്കലെങ്കിലും പരീക്ഷിച്ചു നോക്കേണ്ട ഒരു വിഭവമാണ് റ്റിറാമിസു
സോഷ്യൽ മീഡിയയിൽ ട്രെൻഡായ ഈ വിഭവം ഇത്തവണ ക്രിസ്മസിന് വ്യത്യസ്തമായി തയാറാക്കിയാലോ? സിമ്പിൾ റെസിപ്പി ഇതാ..
ഇൻസ്റ്റന്റ് കോഫി പൗഡർ - 2 1/2 ടേബിൾസ്പൂൺ,ചൂടുവെള്ളം - 1 1/2 കപ്പ്,പഞ്ചസാര - 2 ടേബിൾസ്പൂൺ,വിപ്പിങ് ക്രീം (തണുത്തത്) - 1 കപ്പ്
പഞ്ചസാര - 1/2 കപ്പ്,മാസ്ക്കപോണി ചീസ് - 1 കപ്പ്,വാനില എസൻസ് - 1 ടീസ്പൂൺ,ലേഡീസ് ഫിംഗർ - 18 - 20 പീസ്, കൊക്കോ പൗഡർ - 2 ടേബിൾസ്പൂൺ
ഒരു ബൗളിൽ കോഫി പൗഡർ, ചൂടുവെള്ളം, പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മാറ്റി വയ്ക്കുക.
മറ്റൊരു ബൗളിൽ വിപ്പിങ് ക്രീമും പഞ്ചസാരയും ചേർത്ത് അടിച്ചെടുക്കുക, ഇതിലേക്ക് മാസ്ക്കപോണി ചീസും വാനില എസൻസും ചേർത്ത് നന്നായി യോജിപ്പിക്കുക.
തയാറാക്കി വച്ചിരിക്കുന്ന കോഫി മിശ്രിതത്തിൽ ലേഡീസ് ഫിംഗർ മുക്കി ഒരു പാത്രത്തിൽ നിരത്തി വയ്ക്കുക. ഇതിനു മുകളിലേക്ക് ക്രീം സ്പ്രെഡ് ചെയ്ത് കൊടുക്കുക.
വീണ്ടും ഒരു ലെയർ ലേഡീസ് ഫിംഗറും ക്രീംമും വയ്ക്കുക. 6 മണിക്കൂർ സെറ്റ് ചെയ്യാനായി വയ്ക്കുക. തണുത്ത ശേഷം കൊക്കോ പൗഡർ മുകളിലായി ഡസ്റ്റ് ചെയ്ത് എടുക്കാം.