18 DEC 2025
TV9 MALAYALAM
Image Courtesy: Getty Images
പ്രമേഹം രോഗികളുടെ എണ്ണും ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ഈ രോഗം ബാധിച്ചാൽ ഏറ്റവും ബുദ്ധിമുട്ടുന്നത് ഭക്ഷണ കാര്യത്തിലാണ്.
പ്രമേഹം നിയന്ത്രിക്കുന്നതിന് ഭക്ഷണത്തിന് വലിയ പങ്കുണ്ട്. അങ്ങനെയെങ്കിൽ പ്രമേഹരോഗികൾ പൂർണമായും ഈ നട്സുകൾ ഒഴിവാക്കേണ്ടതാണ്.
ഫ്രക്ടോസ്, ഗ്ലൂക്കോസ് പോലുള്ള പഞ്ചസാര അടങ്ങിയ ഈന്തപ്പഴം പ്രമേഹമുള്ളവർ അധികം കഴിക്കാതിരിക്കുക. മിതമായ അളവിൽ കഴിക്കാം.
മധുരം ധാരാളം അടങ്ങിയ ഡ്രൈഡ് ഫിഗ്സും (അത്തിപ്പഴം) പ്രമേഹ രോഗികൾ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കും.
മധുരം ധാരാളം അടങ്ങിയ ഡ്രൈഡ് മാങ്കോയും നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാൻ കാരണമാകുന്നവയാണ്.
നാരുകൾ, ആന്റിഓക്സിഡന്റുകൾ ഉണ്ടെങ്കിലും ഉണക്കമുന്തിരിയിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്. മിതമായ അളവിൽ കഴിക്കാം.
വിറ്റാമിൻ എ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയതാണ് ആപ്രിക്കോട്ട്. എന്നാൽ പ്രമേഹ രോഗികൾ ഇതിന്റെ അളവ് നിയന്ത്രിക്കേണ്ടതാണ്.
എല്ലാത്തരം ഡ്രൈ ഫ്രൂട്ട്സിലും ഫ്രഷ് പഴങ്ങളേക്കാൾ പഞ്ചസാരയും കലോറിയും കൂടുതലായിരിക്കും. അതിനാൽ അളവ് നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.