17 December 2025

Jayadevan A M

ഭക്ഷണം നിന്നുകൊണ്ട് കഴിക്കുന്നത് കുഴപ്പമാണോ?

Image Courtesy: Getty

ജോലി തിരക്കും മറ്റും കാരണം നിന്നുകൊണ്ട് ആഹാരം കഴിക്കുന്നത് ചിലര്‍ക്ക് ഒരു ശീലമായിട്ടുണ്ട്. അത് ശരീരത്തെ എങ്ങനെ ബാധിക്കും?

ഭക്ഷണം

നിന്നുകൊണ്ട് കഴിക്കുമ്പോൾ ഭക്ഷണം പെട്ടെന്ന് ആമാശയത്തിലേക്ക് എത്തുന്നു. ഇത് ദഹനപ്രക്രിയ വേഗത്തിലാകുന്നു

ദഹനപ്രക്രിയ

നിന്നുകൊണ്ട് കഴിക്കുമ്പോള്‍ ഭക്ഷണം ശരിയായി ചവച്ചരച്ച് കഴിക്കാന്‍ സാധ്യത കുറവാണ്. ഇത് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നത് തടസപ്പെടുത്തിയേക്കാം

പോഷകങ്ങൾ

നിന്നുകൊണ്ട് കഴിക്കുമ്പോൾ നമ്മൾ അറിയാതെ തന്നെ അമിതമായി ഭക്ഷണം കഴിക്കാൻ സാധ്യതയുണ്ട്. ഇത് അമിതവണ്ണത്തിലേക്ക് നയിച്ചേക്കാം

അമിതമായി

ഭക്ഷണം നിന്നുകൊണ്ട് കഴിക്കുമ്പോൾ വായുവും കൂടെ അകത്തേക്ക് പോകാന്‍ കൂടുതല്‍ സാധ്യതയുണ്ട്. ഇത് ഗ്യാസ് പ്രശ്‌നങ്ങള്‍ക്കും, വയറു വീര്‍ക്കാനും കാരണമായേക്കാം

ഗ്യാസ്

നിന്നുകൊണ്ട് വേഗത്തിൽ ആഹാരം കഴിക്കുന്നത്‌ ആമാശയത്തിലെ ആസിഡ് തിരികെ അന്നനാളത്തിലേക്ക് കയറാന്‍ കാരണമായേക്കാം. ഇത് നെഞ്ചെരിച്ചിലിന് കാരണമാകുന്നു

നെഞ്ചെരിച്ചിൽ

ശാന്തമായി ഒരിടത്ത് ഇരുന്ന്, നന്നായി ചവച്ചരച്ച്, മനസറിഞ്ഞ് ആഹാരം കഴിക്കുന്നതാണ് നല്ലത്‌. നിന്നുകൊണ്ട് കഴിക്കുന്നത് ശീലമാക്കാതിരിക്കുക

ശരിയായ രീതി

ഈ വെബ്‌സ്റ്റോറി പൊതുവായ വിവരങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയതാണ്. ഇതിലെ വാദങ്ങള്‍ ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല

നിരാകരണം